ETV Bharat / crime

സോഷ്യല്‍ മീഡിയയിലൂടെ ലൈംഗിക ചൂഷണം; ആളുകളെ കബളിപ്പിച്ച് പണം തട്ടി; സഹോദരങ്ങള്‍ അറസ്റ്റില്‍ - Sexual exploitation through social media and two brothers arrested

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ആളുകളെ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ലൈംഗിക ചൂഷണം. അറസ്റ്റിലായ സഹോദരങ്ങളുടെ തട്ടിപ്പിനിരയായത് നൂറിലധികം പേര്‍.

സോഷ്യല്‍ മീഡിയയിലൂടെ ലൈംഗിക ചൂഷണം  ആളുകളെ കബളിപ്പിച്ച് പണം തട്ടി  സഹോദരങ്ങള്‍ അറസ്റ്റില്‍  ഉത്തര്‍പ്രദേശ്  രാജസ്ഥാന്‍  ലൈംഗിക ചൂഷണം  വ്യാജ പ്രൊഫലുണ്ടാക്കി തട്ടിപ്പ്  Sexual exploitation through social media  Sexual exploitation through social media and two brothers arrested  സോഷ്യമീഡിയയിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ സഹോദരങ്ങള്‍ അറസ്റ്റില്‍
സോഷ്യല്‍ മീഡിയയിലൂടെ ലൈംഗിക ചൂഷണം; ആളുകളെ കബളിപ്പിച്ച് പണം തട്ടി; സഹോദരങ്ങള്‍ അറസ്റ്റില്‍
author img

By

Published : Jul 30, 2022, 5:04 PM IST

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ആളുകളുമായി ബന്ധം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. സഹോദരന്മാരായ അഹമ്മദ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വ്യാഴാഴ്‌ച(28.07.2022) ഇരുവരെയും പിടികൂടിയത്.

ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. യുവാവില്‍ നിന്ന് 12,42,850 രൂപയാണ് ഇരുവരും തട്ടിയെടുത്തത്. സ്‌ത്രീകളുടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി സോഷ്യല്‍ മീഡിയ വഴി നിരവധി ആളുകളുമായി ബന്ധം സ്ഥാപിക്കും.

ബന്ധം സ്ഥാപിച്ച് കുറച്ച് നാളുകള്‍ പിന്നിടുമ്പോള്‍ വീഡിയോ കോള്‍ വിളിക്കുകയും അവരുമായി നിര്‍ബന്ധിപ്പിച്ച് ലൈംഗിക ചെയ്‌തികളില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യും. പിന്നീട് ഇത്തരം ആളുകളില്‍ നിന്ന് പണം ആവശ്യപ്പെടും.

എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിക്കുന്നവരോട് മുമ്പ് റെക്കോര്‍ഡ് ചെയ്‌ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. അപ്പോഴാണ് പലരും തങ്ങള്‍ കബളിപ്പിക്കപ്പെട്ട യാഥാര്‍ഥ്യം തിരിച്ചറിയുന്നതെന്ന് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അമിത് ഗോയൽ പറഞ്ഞു. ഇത്തരത്തില്‍ ലൈംഗിക ചൂഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും നൂറിലധികം ആളുകളെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഘത്തിലെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

also read: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം; നാല് കേസുകളിലായി ശിക്ഷ വിധിച്ച് ഇടുക്കി പോക്‌സോ കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.