ETV Bharat / crime

ലൈംഗിക പീഡനം: നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ - നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും 2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും സിനിമയിൽ അവസരത്തിന് വേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്ന രേഖകൾക്കൊപ്പം ഉപഹർജിയും വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചു.

*  sexual abuse actor vijay babu case  actor producer vijay babu rape case  sexual abuse in film field  നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും  നടന്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസ്
ലൈംഗിക പീഡനം ; നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
author img

By

Published : May 26, 2022, 7:42 AM IST

എറണാകുളം: നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 30ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്ര ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. നടി അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്.

കൂടാതെ ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും 2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും സിനിമയിൽ അവസരത്തിന് വേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്ന രേഖകൾക്കൊപ്പം ഉപഹർജിയും വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ടെന്നും പീഡനം നടന്നതിനു ശേഷവും തന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12ന് എത്തി തന്‍റെ ഭാര്യയുമായി സംസാരിച്ചതിന്‍റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ടെന്നും ഉപഹർജിയിൽ പറയുന്നു.

ഗോൾഡൻ വീസ നടപടികൾക്കായാണ് ദുബായിയിലേക്ക് പോയതെന്നാണ് നടന്‍റെ വാദം. യാത്രാരേഖ സമർപ്പിച്ചാൽ മാത്രമെ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാകൂ എന്ന് കോടതി നേരത്തെ അറിയച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.