ETV Bharat / crime

ഗുസ്തി താരം സുശീൽ കുമാറിനെ ഹരിദ്വാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും

സാഗർ റാണയെ കൊലപ്പെടുത്തിയ ശേഷം സുശീൽ കുമാർ ഹരിദ്വാറിലേക്കാണ് ആദ്യം കടന്നത്. ഇവിടെയാണ് സുശീൽ കുമാർ മൊബൈൽ ഫോണ്‍ ഉപേക്ഷിച്ചത്.

sagar rana murder case  Sushil Kumar  ഗുസ്തി താരം സുശീൽ കുമാർ  സാഗർ റാണ  delhi crime branch  wresller sishil kumar case
ഗുസ്തി താരം സുശീൽ കുമാറിനെ ഹരിദ്വാറിലെത്തിച്ചു തെളിവെടുപ്പ് നടത്തും
author img

By

Published : May 31, 2021, 11:38 AM IST

ന്യൂഡൽഹി: സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗുസ്തി താരം സുശീൽ കുമാറിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഹരിദ്വാറിലേക്ക് കൊണ്ടുപോയി. സാഗർ റാണയെ കൊലപ്പെടുത്തിയ ശേഷം സുശീൽ കുമാർ ഹരിദ്വാറിലേക്കാണ് ആദ്യം കടന്നത്. ഇവിടെയാണ് സുശീൽ കുമാർ മൊബൈൽ ഫോണ്‍ ഉപേക്ഷിച്ചത്. ഫോണ്‍ വീണ്ടെടുക്കാനും സുശീൽ കുമാറിനെ സഹായിച്ചവരെ കണ്ടെത്തുന്നതിനുമാണ് പൊലീസ് ഹരിദ്വാറിലേക്ക് തിരിച്ചത്.

Read More:ഛത്രസാൽ കൊലപാതകം; ഗുസ്‌തി താരം സുശീൽ കുമാറിന്‍റെ നാല് കൂട്ടാളികൾ അറസ്റ്റിൽ

കേസിൽ സുശീൽ കുമാർ ഉൾപ്പടെ 13 പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതുവരം ഒമ്പത് പേരാണ് അറസ്റ്റിലായത്. ഒളിവിലുള്ള നാലുപേരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ശനിയാഴ്‌ച ഡൽഹിയിലെ രോഹിണി കോടതി നാല് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

മെയ് നാലിന് രാത്രിയാണ് ഛത്രസാൽ സ്റ്റേഡിയത്തിന്‍റെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെ ജൂനിയർ ഗുസ്തി താരം സാഗർ റാണ കൊല്ലപ്പെടുന്നത്. സംഭവത്തിന് ശേഷം ഒഴിവിൽപോയ സുശീൽ കുമാർ പഞ്ചാബിൽ വെച്ചാണ് പൊലീസ് പിടിയിലാവുന്നത്.

Also Read:ഛത്രസാൽ കൊലപാതകം; ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.