ETV Bharat / crime

നീലച്ചിത്ര നിര്‍മാണം; നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയും കേസ് - നീലചിത്ര നിര്‍മാണം

നീലച്ചിത്രത്തില്‍ അഭിനയിക്കാനാവശ്യപ്പെട്ടു എന്ന് കാണിച്ച് നടനും മോഡലുമായ യുവാവ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. മാല്‍വാണി പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.

raj kundra case  raj kundra news  hot shots app  raj kundra latest news  shilpa shetty news  pornography  bollywood news  രാജ് കുന്ദ്ര  ശില്‍പ്പ ഷെട്ടി  നീലചിത്ര നിര്‍മാണം  നീലചിത്ര നിര്‍മാണ വാര്‍ത്ത
നീലചിത്ര നിര്‍മാണം; നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയും കേസ്
author img

By

Published : Jul 28, 2021, 10:07 AM IST

മുംബൈ: രാജ് കുന്ദ്രക്കെതിരായ നീലച്ചിത്ര നിര്‍മാണ കേസില്‍ നടപടി കടുപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ടിനും ഹോട്ട് ഷോട്ട് ആപ്പിലെ മറ്റ് നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മാല്‍വാണി പൊലീസ് സ്റ്റേഷനിലാണ് കേസ്. നീല ചിത്രത്തില്‍ അഭിനയിക്കാനാവശ്യപ്പെട്ടു എന്ന് കാണിച്ച് നടനും മോഡലുമായ യുവാവ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. അതേസമയം അടിയന്തര വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന രാജ് കുന്ദ്രയുടെ നടപടി ഹർജി പരിഗണിക്കാൻ കഴിയില്ലെന്നാണ് മുംബൈ ഹൈക്കോടതിയുടെ നിഗമനം. ജൂലൈ 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കൂടുതല്‍ വായനക്ക്:- നീലച്ചിത്ര നിർമാണം; രാജ് കുന്ദ്രയെയും കൂട്ടാളിയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഐ.ടി.സി സെക്ഷൻ 420 (വഞ്ചന), 34 (പൊതുവായ ഉദ്ദേശം), 292, 293 (അശ്ലീലവും നീചവുമായ പരസ്യങ്ങളും പ്രദർശനങ്ങളുമായി ബന്ധപ്പെട്ടത്) എന്നിവയാണ് കേസ്. നീല ചിത്ര നിര്‍മാണത്തില്‍ നിന്നും ലഭിച്ച പണം ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ചെന്നും കേസിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ മുന്‍പ് കുന്ദ്രയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.