നാഗ്‌പൂർ (മഹാരാഷ്‌ട്ര): നിലക്കടലക്ക് നിറം നൽകി നിർമിച്ച 120 കിലോ വ്യാജ പിസ്‌ത പിടികൂടി. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. ദിലീപ് പൌണിക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്‌ടറിയിൽ നടത്തിയ പരിശോധനയിലാണ് വ്യാജ പിസ്‌ത കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നാഗ്‌പൂരിലെ എംപ്രസ് മാൾ മേഖലയിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്‌പദമായി കടന്നുപോയ കാർ പരിശോധിച്ചപ്പോഴാണ് വ്യാജ പിസ്‌ത കണ്ടെത്തിയത്. തുടർന്ന് കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്‌തപ്പോഴാണ് വ്യാജ പിസ്‌ത നിർമാണ ഫാക്‌ടറിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഫാക്‌ടറയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 120 കിലോയോളം പിസ്‌ത കണ്ടെത്തി. ഒരുലക്ഷം രൂപ വിലമതിക്കുന്ന പിസ്‌തയാണ് പിടികൂടിയത്. വിപണിയിൽ 100 മുതൽ 140 രൂപ വരെ വിലയുള്ള കടല 1100 രൂപയ്ക്ക് പിസ്‌തയായി വിൽക്കുകയായിരുന്നു. ഡിസിപി ഗജാനൻ രാജ്‌മനെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കിലോയ്ക്ക് 100 രൂപ വിലയുള്ള നിലക്കടല വാങ്ങി യന്ത്രസഹായത്തോടെ ഉണക്കി പിസ്‌തയാക്കി 1100 രൂപയ്ക്ക് വിൽക്കുകയായിരുന്നുവെന്ന് ഫാക്‌ടറി ഉടമ പറഞ്ഞു. ഫാക്‌ടറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 12 ലക്ഷം ലക്ഷം രൂപയുടെ സാധനങ്ങളാണ് പിടികൂടിയത്.