ETV Bharat / crime

കട്ടപ്പനയില്‍ ഒരുകോടി രണ്ടര ലക്ഷം രൂപയുമായി രണ്ട് പേർ പിടിയില്‍ - ഇഡി

മൂവാറ്റുപുഴ സ്വദേശിക്ക് കൈമാറാനായി കാറിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം കടത്താന്‍ ശ്രമിച്ചത്. ചെന്നൈയില്‍ നിന്നാണ് പണം കൊണ്ടു വരുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ഇടുക്കിയില്‍ വന്‍ കുഴല്‍പ്പണ വേട്ട  കുഴല്‍പ്പണ വേട്ട  police secized hawala money in idukki  ഇടുക്കി  കട്ടപ്പന  കട്ടപ്പന ഹവാല കേസ്  hawala money  hawala money in idukki  ഇഡി  ഇന്‍കം ടാക്‌സ്
ഇടുക്കിയില്‍ വന്‍ കുഴല്‍പ്പണ വേട്ട
author img

By

Published : Aug 4, 2022, 10:58 PM IST

ഇടുക്കി: കട്ടപ്പനയില്‍ ഒരു കോടി രണ്ടര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി പ്രതീഷ്, മൂവാറ്റുപുഴ സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്. കട്ടപ്പന ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഇടുക്കിയില്‍ വന്‍ കുഴല്‍പ്പണ വേട്ട

മൂവാറ്റുപുഴ സ്വദേശിക്ക് കൈമാറാനായി കാറിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം കടത്താന്‍ ശ്രമിച്ചത്. ചെന്നൈയില്‍ നിന്നാണ് പണം കൊണ്ടു വരുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. വിഷയത്തില്‍ ഇഡിയും, ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി.

കട്ടപ്പന ഡിവൈഎസ്‌.പി വി.എ നിഷാദ്മോൻ, എസ്.ഐമാരായ സജിമോൻ ജോസഫ്, പി.എം.ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ ടോണി ജോൺ, പി.ജെ സിനോജ്, വികെ അനീഷ്, അനീഷ് വിശ്വംഭരൻ, പി എസ് സുബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.