ETV Bharat / crime

2000 രൂപയും ഒരു കുപ്പി മദ്യവും; കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐ പിടിയിൽ

author img

By

Published : Jan 12, 2023, 9:45 AM IST

ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വിഎച്ച് ആണ് കൈക്കൂലിക്കേസിൽ പിടിയിലായത്. അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകുന്നതിനാണ് 2000 രൂപയും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടത്.

ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിൽ  ഗാന്ധിനഗർ ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിൽ  ഗ്രേഡ് എസ്ഐ നസീർ വി എച്ച്  കൈക്കൂലി കേസ്  കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസ് പിടിയിൽ  കൈക്കൂലി ആവശ്യപ്പെട്ട എസ്ഐ പിടിയിൽ  കൈക്കൂലി കേസിൽ എസ്ഐയെ വിജിലൻസ് പിടിച്ചു  കൈക്കൂലി കേസിൽ എസ്ഐ പിടിയിൽ  എസ്ഐ വിജിലൻസ് പിടിയിൽ  police inspector arrested  police inspector arrested in bribe case  bribe case  bribe arrest  police inspector arrested for taking bribe  bribe case in kottayam  police inspector arrested  kottayam news  കോട്ടയം വാർത്തകൾ
ഗ്രേഡ് എസ്ഐ

കോട്ടയം: അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വിഎച്ച് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. വാഹനം വിട്ടുനൽകുന്നതിന് 2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

കോട്ടയം മെഡിക്കൽ കോളജിനു സമീപത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ശേഷം പരാതിക്കാരനിൽ നിന്നും പണവും മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു. പരാതിക്കാരൻ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഇയാളെ പിടികൂടി. വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻസ് ബ്യൂറോ എസ്‌പി വി ജി വിനോദ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Also read: 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ്‌ ക്ലാര്‍ക്ക് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.