കോഴിക്കോട്: സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചൂണ്ട് പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് നടപടി.
പെണ്‍കുട്ടിയുടെ അമ്മയും പൊലീസുകാരനെതിരെ പീഡനപരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്‌പിയുടെ നിര്‍ദേശപ്രകാരമാണ് സിപിഒ വിനോദ് കുമാറിനെതിരെ കേസെടുത്തത്.