ETV Bharat / crime

17കാരിയെ പീഡിപ്പിച്ചത് 13 പേർ: ആൺസുഹൃത്തടക്കം 5 പേർ അറസ്റ്റിൽ - raped by promise of marriage

ആൺസുഹൃത്ത് വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും തുടർന്ന് സുഹൃത്തുക്കൾക്ക് കാഴ്‌ചവെച്ചുവെന്നുമാണ് പൊലീസ് പറയുന്നത്

കേരള വാർത്തകൾ  മലയാളം വാർത്തകൾ  പതിനേഴുകാരിയെ പതിമൂന്നു പേർ പീഡിപ്പിച്ചു  പോക്‌സോ കേസ്  പോക്‌സോ കേസിൽ അഞ്ച് പേർ അറസ്‌റ്റിൽ  പതിനേഴുകാരിയെ പീഡിപ്പിച്ചു  പതിനേഴുകാരിയെ പീഡിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ  കാസർകോട് പോക്‌സോ കേസ്  വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു  kerala news  malayalam news  pocso case  pocso case five persons arrested at Kasaragod  Kasaragod pocso case  seventeen year old girl raped by thirteen people  seventeen year old girl raped  raped by promise of marriage  rape case
പതിനേഴുകാരിയെ പീഡിപ്പിച്ചത് പതിമൂന്നു പേർ: ആൺസുഹൃത്തടക്കം അഞ്ചുപേർ അറസ്റ്റിൽ
author img

By

Published : Nov 4, 2022, 2:19 PM IST

കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ആൺസുഹൃത്തടക്കം അഞ്ചുപേർ അറസ്റ്റിൽ. നെല്ലിക്കട്ട ബിലാൽ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് (28), മുളിയാർ മാസ്‌തികുണ്ട് സ്വദേശികളായ അൻസാറുദീൻ ( 29 ), മുഹമ്മദ് ജലാലുദ്ദീൻ (33), ചൂരി സ്വദേശി ടിഎസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്.

അറഫാത്ത് വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും തുടർന്ന് സുഹൃത്തുക്കൾക്ക് കാഴ്‌ചവെച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 13 പേർക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കാസർകോട് വനിത പൊലീസ് കേസെടുത്തു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ ഭാഗങ്ങളിലെ വിവിധ ലോഡ്‌ജുകളിലേക്ക് കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന 17 കാരിയാണ് കൂട്ട പീഡനത്തിനിരയായത്. ഒക്‌ടോബർ 23 ന് പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കെ പെൺകുട്ടി തിരിച്ചെത്തുകയായിരുന്നു.

പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതിനെ തുടർന്നാണ് പരാതി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.