പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി അലോന്‍സോ ജോജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അലോന്‍സോ ജോജി.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. പൊലീസ് അന്വേഷണം ആരംഭിച്ചു.