ETV Bharat / crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ - പത്തനംതിട്ട ജില്ല പൊലീസ് മേധാവി

ശാസ്‌താംകോട്ട ഭരണിക്കാവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്

pathanamthitta  പന്തളം കടയ്ക്കാട്  അടൂര്‍ പൊലീസ്  പത്തനംതിട്ട ജില്ല പൊലീസ് മേധാവി  pathanamthitta rape case accused arrested
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ
author img

By

Published : Jul 14, 2022, 9:25 AM IST

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ അടൂര്‍ പൊലീസ് പിടികൂടി. പന്തളം കടയ്ക്കാട് മത്തായി വീട്ടില്‍ മുഹമ്മദ് ഹനീഫ റാവുത്തര്‍ അന്‍സാരി ആണ് (48) അറസ്‌റ്റിലായത്. കഴിഞ്ഞ മെയിലാണ് കേസിനാസ്‌പദമായ സംഭവം.

പീഡനവിവരം പെണ്‍കുട്ടി അറിയിച്ചതനുസരിച്ചാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ അന്‍സാരി ഒളിവില്‍ പോയി. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതും അന്വേഷണത്തെ ബാധിച്ചു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു.

ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസിന് ശാസ്‌താംകോട്ട ഭരണിക്കാവില്‍ പ്രതി ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അടൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ടി.ഡി പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍സാരിയെ ഇന്നലെ (13-07-2022) അവിടെ നിന്നും അറസ്‌റ്റ് ചെയ്‌തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ വൈദ്യ പരിശോധന നടത്തിയശേഷം സ്‌റ്റേഷനിലെത്തിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിച്ചു.

അന്വേഷണ സംഘത്തില്‍ കൊടുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍ മനീഷ്.എം, അടൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍.കുറുപ്പ്, ജോബിന്‍ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.