ETV Bharat / crime

പാലക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി - പാലക്കാട് വാർത്തകൾ

പാലക്കാട്-കോഴിക്കോട് ദേശീയപാതക്കരികിലാണ് മൃതദേഹം കണ്ടെത്തിയത്

Palakkad The body was found burnt  പാലക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി  പാലക്കാട്  പാലക്കാട് വാർത്തകൾ  palakkad news
പാലക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
author img

By

Published : Feb 21, 2021, 8:15 PM IST

പാലക്കാട്: തച്ചമ്പാറയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട്-കോഴിക്കോട് ദേശീയപാതക്കരികിലാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹത്തിന് അഞ്ച് ദിവസത്തിലേറെ പഴക്കമുണ്ട്. മൃതദേഹം കത്തിച്ച ശേഷം വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപം കത്തിച്ചതിന്‍റെ അവശിഷ്ടങ്ങളൊന്നും കാണാത്തതിനാലാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. പ്രായംചെന്ന പുരുഷന്‍റേതാണ് ജഡമെന്ന് പോലീസ് വ്യക്തമാക്കി.

മണ്ണാർക്കാട് താലൂക്കിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആരെയും കാണാതായി പരാതി ലഭിച്ചിട്ടില്ല. അതിനാൽ മറ്റ് സ്ഥലത്ത് കൊലപാതകം നടത്തി കത്തിച്ച് തെളിവുകൾ നശിപ്പിച്ച ശേഷം മൃതദേഹം ഇവിടെ കൊണ്ടു വന്നിട്ടതാകാം എന്ന സംശയത്തിലാണ് പൊലീസ് എത്തിച്ചേർന്നത്. ഇൻക്വസ്റ്റ് നടപടികളും ഫോറൻസിക് പരിശോധനയും പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.