ETV Bharat / crime

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം: 14കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍ - ശിശുക്ഷേമ സമിതി

സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറാണെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ്‌ പ്രതി പാലക്കാട് സ്വദേശിനിയെ പരിചയപ്പെട്ടത്‌.

palakkad  minor girl rape  ശിശുക്ഷേമ സമിതി  kerala
പതിനാലുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
author img

By

Published : Mar 14, 2022, 1:14 PM IST

പാലക്കാട്‌: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകി പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്‌റ്റിൽ. കോഴിക്കോട് ചാത്തമംഗലം ചുലൂർ പുത്തൻപറമ്പത്ത് വീട്ടിൽ വിനോദ് കുമാറിനെയാണ്‌ പാലക്കാട് ടൗൺ നോർത്ത് പൊലീസ്‌ അറസ്റ്റ് ചെയ്തത്‌. 52കാരനായ പ്രതി സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറാണെന്നും മൂന്നാറിൽ റിസോർട്ട് ഉണ്ടെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ്‌ പാലക്കാട് സ്വദേശിനിയെ പരിചയപ്പെട്ടത്‌.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച ശേഷം പ്രതി, ഫോണും വസ്ത്രങ്ങളും ഉൾപ്പെടെ പാരിതോഷികങ്ങൾ നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്‌. ഒളിവിലായിരുന്ന വിനോദ് കുമാറിനെ മധുര കൊട്ടയമ്പട്ടിയിൽനിന്നാണ്‌ പിടികൂടിയത്.

Also Read: തിരുവല്ലം കസ്റ്റഡി മരണം; സുരേഷിന്‍റെ ശരീരത്തിൽ 12 ചതവുകൾ: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.