ETV Bharat / crime

മയക്കുമരുന്നുമായി കാസർകോട് വീണ്ടും ഒരാൾ അറസ്റ്റിൽ - എംഡിഎ കൈവശം വച്ചതിന് കാസര്‍കോട്ട് നടന്ന അറസ്റ്റ്

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കാസര്‍കോട് ജില്ലയില്‍ എംഡിഎംഎ കൈവശം വച്ചതിന് അറസ്റ്റ് നടക്കുന്നത്.

persons arrested with banned drug mdma  contrabanded drug seizure in kasarkode  എംഡിഎ കൈവശം വച്ചതിന് കാസര്‍കോട്ട് നടന്ന അറസ്റ്റ്  മയക്കുമരുന്നിനെതിരായി കാസര്‍കോട്ടെ പൊലീസിന്‍റെ നടപടികള്‍
കാസർകോട് മയക്കുമരുന്നുമായി വീണ്ടും ഒരാൾ അറസ്റ്റിൽ
author img

By

Published : Jan 31, 2022, 11:30 AM IST

കാസർകോട്: പൊലീസ് നടത്തിയ പരിശോധനയിൽ കാസർകോട് ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് പിടികൂടി. ചന്ദേരയിൽ 2.33 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായി. പയ്യന്നൂർ സ്വദേശി മുഹമ്മദ് ഹഫ്‌സലാണ് അറസ്റ്റിലായത്.

ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയെ പിടികൂടിയത്. ഹഫ്‌സലിന്‍റെ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ 243.38 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ചെമ്മനാട് സ്വദേശി ഉബൈദ്, കീഴൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ ഡിവൈഎസ്‌പി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയിരുന്നത്.

ALSO READ:അവധി ദിവസങ്ങളിൽ അനധികൃത മദ്യവിൽപന; ഒരാൾ അറസ്റ്റിൽ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.