തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാള്‍ സ്വദേശിയായ പ്രതി ആദം അലിയെ കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നിന്ന് ആര്‍.പി.എഫ് പിടികൂടിയത്. പ്രതിയെ ഇന്ന് രാത്രി തിരുവനന്തപുരത്തെത്തിക്കും.
ഞായറാഴ്‌ചയാണ് കേശവദാസപുരം ദേവസ്വം ലൈനില്‍ താമസിക്കുന്ന മനോരമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിലിടുന്ന ദൃശ്യങ്ങളും അതിനു ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കേരള പൊലീസ് തമിഴ്‌നാട് പൊലീസിന് വിവരം നല്‍കി. പ്രതി ആദം അലിയെ ചെന്നൈയില്‍ നിന്ന് പിടികൂടിയത്.
പ്രതിക്കൊപ്പം ജോലി ചെയ്യുന്ന നാല് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടന്ന് വരികയാണ്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണിതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.
also read: വയോധികയുടെ കൊലപാതകം ; ആദം അലി പബ്‌ജി ഗെയിമിന് അടിമ, ഇയാള്‍ പ്രശ്‌നക്കാരനെന്ന് സുഹൃത്തുക്കള്‍