ETV Bharat / crime

ഫോണിൽ സംസാരിച്ചതിന് അമ്മ ശകാരിച്ചു ; ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

സൂറത്തിലെ കവാസ് സ്വദേശിയായ പതിമൂന്ന് വയസുകാരിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്

Surat  Kawas  Ichhapur  13 year old girl died in Surat  rat poison  സൂറത്ത്  ഗുജറാത്ത്  കവാസ്  ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു  ഫോണിൽ സംസാരിച്ചതിന് അമ്മ ശകാരിച്ചു
സൂറത്ത്
author img

By

Published : Jan 25, 2023, 10:48 PM IST

സൂറത്ത്(ഗുജറാത്ത്) : സൂറത്തിൽ പതിമൂന്ന് വയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ചു. സൂറത്തിലെ കവാസ് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. ഒരാഴ്‌ചക്ക് മുൻപ് അമ്മ വഴക്ക് പറഞ്ഞതിന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ടെറസിൽ പോയി സുഹൃത്തിനെ ഫോൺ വിളിച്ചതിനാണ് അമ്മ കുട്ടിയെ ശകാരിച്ചതെന്ന് പിതാവ് പറഞ്ഞു. വഴക്ക് പറഞ്ഞതിലുണ്ടായ ദേഷ്യത്തെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് സുഖം പ്രാപിച്ച കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലേക്ക് അയച്ചു.

എന്നാൽ തിരികെ വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി. തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്(25-1-2023) പുലർച്ചെ പെൺകുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഇച്ചാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിലവിൽ പെൺകുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.