ETV Bharat / crime

മധ്യവയസ്‌കനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്‌റ്റില്‍ - crime news in Kottayam

പെരുമനമറ്റത്തിൽ വീട്ടിൽ രവീന്ദ്രൻ നായരെ(72) പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം  Murder in Kottayam  കിടങ്ങൂർ പൊലീസ്  crime news in Kottayam  കോട്ടയം ക്രൈം വാര്‍ത്തകള്‍
മധ്യവയസ്‌കനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്‌റ്റില്‍
author img

By

Published : Sep 7, 2022, 10:50 PM IST

കോട്ടയം: മധ്യവയസ്‌കനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ കിടങ്ങൂർ കട്ടച്ചിറ പെരുമനമറ്റത്തിൽ വീട്ടിൽ രവീന്ദ്രൻ നായരെ (72) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ഇന്നലെ രാവിലെ 10.15 ഓടുകൂടിയാണ് ഏറ്റുമാനൂർ പുന്നത്തുറ മാമൂട്ടിൽ വീട്ടിൽ കുഞ്ഞുമോൻ എം.കെയെ കൊലപ്പെടുത്തിയത്. കൃഷി സ്ഥലത്ത് ജോലിക്കായി കൊണ്ടുവന്ന ആളെ ചൊല്ലി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊല്ലപ്പെട്ട കുഞ്ഞുമോൻ പാട്ടകൃഷി നടത്തുന്ന സ്ഥലത്തിന്‍റെ അടുത്തായിരുന്നു രവീന്ദ്രൻ താമസിച്ചിരുന്നത്. രവീന്ദ്രൻ കൊണ്ടുവന്ന ജോലിക്കാരനെ കുഞ്ഞുമോൻ വിളിച്ചുകൊണ്ടുപോയി എന്ന് പറഞ്ഞാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തർക്കത്തിനിടയിൽ രവീന്ദ്രൻ നായർ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുഞ്ഞുമോനെ കുത്തുകയായിരുന്നു.

കിടങ്ങൂർ എസ്.എച്ച്.ഒ ബിജു കെ.ആർ, എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മാരായ വിനയരാജ്, മഹേഷ് കൃഷ്ണൻ, ജയചന്ദ്രൻ, സിനി മോൾ കെ.എസ്, ചിത്രാംബിക സി. എസ്, സി.പി.ഓ മാരായ അരുൺകുമാർ എസ്,മനോജ് പി. എൻ, ഗ്രിഗോറിയോസ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.