കോട്ടയം: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൂരോപ്പട മാടപ്പാട്ട് കരയിൽ കൂവപൊയ്‌ക ഭാഗത്ത് താന്നിക്കൽ വീട്ടിൽ സുജിത്ത് ടി.എസ്(37) എന്നയാളെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയോട് കൂടി കൂവപൊയ്‌ക ഭാഗത്ത് വച്ച് അയൽവാസിയായ യുവാവിനെ കയ്യിൽ കരുതിയിരുന്ന വണ്ടിയുടെ ജാക്കി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇയാളും അയൽവാസിയായ യുവാവും തമ്മിൽ കുടുംബപരമായി മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് സുജിത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവില്‍ പോവുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചിറക്കടവ് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.
പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐ മാരായ ലെബിമോൻ, ജോമോൻ എം. തോമസ്, അംഗതൻ, എ.എസ്.ഐ ഷീന കെ.കെ, സി.പി.ഒ മാരായ ജയകൃഷ്‌ണന്‍, സുരേഷ് എം.ജി, അനിൽ എം.ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.