കണ്ണൂർ: കണ്ണൂർ പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സൃഷ്‌ടിച്ച് പ്രചരിപ്പിച്ച യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്‌തു. പരിയാരം ശ്രീസ്ഥ സ്വദേശി സച്ചിനെയാണ് പരിയാരം പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായ പ്രതി ഇന്‍റര്‍നെറ്റ് വഴിയാണ് കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ അയല്‍വാസിയായ മറ്റൊരു കുട്ടിയുടെ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഇയാള്‍ കുട്ടിയുമായി ചാറ്റ് ചെയ്യുകയും ഫോട്ടോ കൈക്കലാക്കുകയും ചെയ്‌തത്. 13കാരിയായ കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് ഇയാള്‍ നിരോധിത ആപ്പ് വഴി പലര്‍ക്കും അയച്ചു കൊടുക്കുകയായിരുന്നു. ഇന്ത്യയില്‍ നിരോധിച്ച ഒരു ആപ്ലിക്കേഷന്‍ വഴിയാണ് ഇയാള്‍ പെൺകുട്ടിയുടെ മോര്‍ഫ് ചെയ്‌ത ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.
ഇത് പൊലീസിനോ സൈബര്‍ സെല്ലിനോ കണ്ടെത്തുക വിഷമകരമായിരുന്നു. മൊബൈല്‍ ടെക്‌നീഷ്യനായിരുന്ന പ്രതി വളരെ കരുതലോടെയാണ് കൃത്യങ്ങള്‍ ഓരോന്നും ചെയ്‌തിരുന്നത്. പയ്യന്നൂര്‍ ഡിവൈഎസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also read: സെക്‌സ് ചാറ്റിനായി യുവതിയുടെ നമ്പർ പ്രചരിപ്പിച്ച യുവാവ് പിടിയിൽ