താനെ : വ്യാജരേഖ ചമച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി ബന്ധുക്കള്‍. മഹാരാഷ്‌ട്രയിലെ ഉല്‍ഹാസ്‌നഗറിലാണ് നടുക്കുന്ന സംഭവം. ഭര്‍തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കും, അമ്മാവനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡിലെയും, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെയും വയസില്‍ കൃത്രിമം കാണിച്ചാണ് പ്രതികള്‍ കുട്ടിയുടെ വിവാഹം നടത്തിയത്. മഹാരാഷ്‌ട്രയിലെ നെവാലി നക എന്ന സ്ഥലത്ത് അമ്മയ്ക്കും അമ്മാവനുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കുടുംബസ്ഥിതി മോശമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പഠനം ഏഴാം ക്ലാസില്‍ നിര്‍ബന്ധിച്ച് നിര്‍ത്തി.
തുടര്‍ന്ന് വിവാഹത്തിന് തയ്യാറാകാതിരുന്ന 15-കാരിയെ അമ്മയും അമ്മാവനും ചേര്‍ന്ന് ബലമായി ഗുജറാത്തിലെത്തിച്ച് ജയേഷ് നാഥാനി എന്ന 25 കാരനെക്കൊണ്ട് വിവാഹം ചെയ്യിച്ചു. പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അംബിക ഘസ്‌തെ പറഞ്ഞു.
വിവാഹം കഴിച്ച യുവാവിന്‍റെ ബന്ധുക്കളുമായി പുറത്ത് പോയപ്പോഴാണ് പെണ്‍കുട്ടി ഹില്‍ലൈന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് രക്ഷപ്പെട്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. നിലവില്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി. അധ്യാപികയാകണം എന്ന് ആഗ്രഹമുള്ള കുട്ടിയ്‌ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.