കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൈപ്പുഴ തേനാകരകുന്നന്‍ ഭാഗത്ത് കല്ലംതൊട്ടിയിൽ വീട്ടിൽ പവിത്രൻ (67) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മിഠായി വാങ്ങി നല്‍കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
സ്‌കൂളിൽ കൗൺസിലിങ്ങിനിടയില്‍ പെൺകുട്ടികൾ വിവരം പുറത്തുപറയുകയും തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ഇയാളെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് കുമാർ,എസ്.ഐ ബിജു വി.കെ, എ.എസ്.ഐ ഷാജിമോൻ എ.റ്റി, സി.പി.ഓ മാരായ പുന്നൻ, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.