ETV Bharat / crime

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ

author img

By

Published : Apr 30, 2021, 8:14 PM IST

രണ്ടും മൂന്നും പ്രതികളായ രാജേഷ് പ്രഭാകർ, ഹാരിസ് എന്നിവരാണ് പിടിയിലായത്.

mannar kidnapping case  മാന്നാർ തട്ടിക്കൊണ്ടു പോകൽ  യുവതിയെ തട്ടിക്കൊണ്ടു പോയി  മാന്നാർ സ്വർണക്കടത്ത്
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ

ആലപ്പുഴ: മാന്നാറിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും യുവതിയെ തട്ടികൊണ്ടു പോയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ. തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയ രാജേഷ് പ്രഭാകർ, ഹാരിസ് എന്നിവരാണ് പിടിയിലായത്. രാജേഷിനെ മലപ്പുറം എടപ്പാളിൽ നിന്നും ഹാരിസിനെ നെടുമ്പാശ്ശേരിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവർ കേസിലെ രണ്ടും മൂന്നും പ്രതികളാണ്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.

Read More: മാന്നാറില്‍ യുവതിയെ തട്ടി കൊണ്ട് പോയ സംഭവം; മുഖ്യ പ്രതി അറസ്റ്റിൽ

ഫെബ്രുവരി 19ന് ദുബായിൽ നിന്ന് മാന്നാറിലെത്തിയ ബിന്ദുവിനെ ആണ് സ്വർണക്കടത്ത് സംഘം 22 ന് പുലർച്ചെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത്.

Read More: യുവതി സ്വർണക്കടത്ത് സംഘത്തിലെ കണ്ണി; തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.