ETV Bharat / crime

ബൈക്കില്‍ ലിഫ്‌റ്റ് വാഗ്‌ദാനം ചെയ്‌ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി ; 92 കാരിയുടെ നില ഗുരുതരം - പ്രതി

മധ്യപ്രദേശില്‍ ഷഹ്‌ദോളിലുള്ള ബന്ധുവീട്ടിലേക്ക് യാത്ര തിരിച്ച 92 കാരിയെ ബൈക്കില്‍ ലിഫ്‌റ്റ് നല്‍കാമെന്നറിയിച്ച് കൂട്ടിക്കൊണ്ടുപോയി 42 കാരന്‍ ബലാത്സംഗത്തിനിരയാക്കി, ആളെ തിരിച്ചറിഞ്ഞതോടെ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത് പൊലീസ്

Man raped 92 year old woman  old woman raped  offering lift on motor cycle  Shahdol  ബൈക്കില്‍ ലിഫ്‌റ്റ് നല്‍കാമെന്നറിയിച്ച്  92 കാരിയെ ബലാത്സംഗത്തിനിരയാക്കി  ബന്ധുവീട്ടിലേക്ക് യാത്ര തിരിച്ച 92 കാരി  കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത് പൊലീസ്  ഷഹ്‌ദോള്‍  മധ്യപ്രദേശ്  റെയിൽവേ  പ്രതി  വൃദ്ധ
ബൈക്കില്‍ ലിഫ്‌റ്റ് നല്‍കാമെന്നറിയിച്ച് 92 കാരിയെ വിളിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി
author img

By

Published : Jan 15, 2023, 10:37 PM IST

ഷഹ്‌ദോള്‍ (മധ്യപ്രദേശ്): ബൈക്കില്‍ ലിഫ്‌റ്റ് നല്‍കാമെന്ന് അറിയിച്ച് 92 കാരിയെ ബലാത്സംഗത്തിനിരയാക്കി. ജനുവരി 12 നാണ് നടുക്കുന്ന സംഭവം. ഷഹ്‌ദോളിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന വൃദ്ധയെ ബൈക്കില്‍ ലിഫ്‌റ്റ് വാഗ്‌ദാനം ചെയ്‌ത് അന്താര സ്വദേശിയായ ഭഗവന്ത കോൽ എന്ന സോനു (42) ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അറസ്‌റ്റ് ചെയ്‌തു.

പ്രായം മറന്നും ക്രൂരത : ബന്ധുവീട്ടിലേക്ക് യാത്ര തിരിച്ച ഇവര്‍ വ്യാഴാഴ്‌ച (ജനുവരി 12) രാത്രിയോടെയാണ് ഷഹ്‌ദോളിലെ റെയിൽവേ സ്‌റ്റേഷനിലെത്തുന്നത്. ശേഷം ഓട്ടോ വിളിച്ച് ഇവര്‍ അന്താര ഗ്രാമത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് ഇറങ്ങി. ഈ സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രികന്‍ ഇവര്‍ക്ക് ലിഫ്‌റ്റ് വാഗ്‌ദാനം ചെയ്‌തു.

അങ്ങനെ ഇവരുമായി വാഹനത്തില്‍ പോയ ഇയാള്‍ കാട്ടിനകത്തേക്ക് കടന്ന് വൃദ്ധയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ഇവര്‍ വീട്ടിലെത്തി വിവരം അറിയിച്ചതോടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വൃദ്ധയെ ഷഹ്ദോൾ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നും അസിസ്‌റ്റന്‍റ് പൊലീസ് സൂപ്രണ്ട് മുകേഷ് വൈഷ് പറഞ്ഞു.

മനസാക്ഷിയെ ഞെട്ടിക്കുന്ന സമാനമായ സംഭവം കഴിഞ്ഞദിവസം മഹാരാഷ്‌ട്രയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തളര്‍വാതം പിടിപെട്ട് കിടപ്പിലായ 60 കാരിയെ 20 വയസുള്ള ഒരാള്‍ ബലാത്സംഗം ചെയ്‌തതായിരുന്നു അത്.

നടുക്കുന്ന ക്രൂരത : ജനുവരി 10 നാണ് 60 കാരിയെ പീഡനത്തിനിരയാക്കിയ ഈ സംഭവം. നാസിക് നഗരത്തിലെ അപ്‌നഗർ ഏരിയയില്‍ തകരഷീറ്റുകള്‍ കൊണ്ട് മറച്ച വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്‌ത്രീയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. സഹോദരന്‍റെ വീടിന് സമീപത്തായി താമസിച്ചിരുന്ന ഇവര്‍ ഏഴ് വർഷമായി കിടപ്പിലായിരുന്നു. ജനുവരി 10 ന് പുലർച്ചെ ഒരു മണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഇവരെ പീഡനത്തിനിരയാക്കി. ഒച്ചയുണ്ടാക്കി ആളുകളെ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.