ETV Bharat / crime

വനിതകളുടെ മൃതദേഹങ്ങളുടെ നഗ്നചിത്രങ്ങള്‍ മോര്‍ച്ചറിയില്‍ നിന്ന് പകര്‍ത്തി ; ആശുപത്രി ജീവനക്കാരനായി തെരച്ചില്‍ - മടിക്കേരി

സ്‌ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ച്ചറിയില്‍ നിന്ന് പകര്‍ത്തിയ ആശുപത്രി ജീവനക്കാരനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Karnataka  Kodagu  Hospital Peon  Peon who takes photographs of female dead bodies  mortuary  സ്‌ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രം പകര്‍ത്തി  മോര്‍ച്ചറി  ആശുപത്രി  പൊലീസ്  കൊടക്  കര്‍ണാടക  സെയ്‌ദ്  കൊവിഡ്  മടിക്കേരി
മോര്‍ച്ചറിയിലെത്തുന്ന സ്‌ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രം പകര്‍ത്തി; ആശുപത്രിയിലെ പ്യൂണിനായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്
author img

By

Published : Nov 12, 2022, 8:32 PM IST

കുടക് (കര്‍ണാടക) : മോര്‍ച്ചറിയില്‍ സ്‌ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യം പകര്‍ത്തിയ ആശുപത്രി ജീവനക്കാരനായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. കര്‍ണാടകയിലെ കുടകിലാണ് സംഭവം. മടിക്കേരി ജില്ല ആശുപത്രിയില്‍ പ്യൂണായി ജോലി ചെയ്യുന്ന സെയ്‌ദ് എന്നയാള്‍ക്കായാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്.

ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തുന്ന സ്‌ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി, മൃതശരീരത്തോട് അവഹേളനം നടത്തുന്ന മനോവൈകല്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് പ്രതിരോധ ഭടനായാണ് സെയ്‌ദ് മടിക്കേരി ജില്ല ആശുപത്രിയിലെത്തുന്നത്. പിന്നീട് ഈ ആനുകൂല്യം ഇയാള്‍ മുതലെടുക്കുകയായിരുന്നു.

ആശുപത്രിയിലെ നഴ്‌സുമാരെ മോര്‍ച്ചറിയിലേയ്ക്ക് വിളിപ്പിച്ച് ഇയാള്‍ അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ട്. സ്‌ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് നേരത്തെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും ആശുപത്രിയില്‍ ചികിത്സക്കെത്തിയയാളാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടർന്ന് പരാതി നല്‍കിയത് മനസിലാക്കിയ ഇയാള്‍ ആശുപത്രി അധികൃതര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ച് ഒളിവില്‍ പോവുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.