ETV Bharat / crime

ഡിഷ് ടിവി മതിയെന്ന് മകൻ: കേബിൾ കണക്ഷന്‍റെ വരി സംഖ്യ പിരിക്കാനെത്തിയ ആളെ കൊല്ലാൻ ശ്രമം, ഒടുവില്‍ പിടിയില്‍

വീട്ടില്‍ ഡിഷ്‌ ആന്‍റിന വെക്കണമെന്ന മകൻ സുനിലിന്‍റെ ആവശ്യം അംഗീകരിക്കാതെ കേബിള്‍ ടിവി തന്നെ മതിയെന്ന് അമ്മ പറഞ്ഞതോടെയാണ് മാസവരിസംഖ്യ വാങ്ങാനെത്തിയ ജീവനക്കാരനെ സുനില്‍ ആക്രമിച്ചത്.

crime news kottayam  man attacks cable tv employee  dispute between mother and son  കോട്ടയം ക്രൈം വാര്‍ത്തകള്‍  കോട്ടയത്ത് അമ്മയും മകനും തമ്മില്‍ തര്‍ക്കം  കേബിള്‍ ജീവനക്കാരനെ ആക്രമിച്ചു  kerala cable connection
കേബിള്‍ കണക്ഷനെ ചൊല്ലി അമ്മയും മകനും തമ്മില്‍ തര്‍ക്കം
author img

By

Published : Dec 14, 2021, 4:05 PM IST

കോട്ടയം: കേബിൾ ടിവി കണക്ഷന്‍റെ വരി സംഖ്യ വാങ്ങാനെത്തിയ ജീവനക്കാരനെ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് പിടിയില്‍. പാലാ സ്വദേശി സുനിൽ ടി.എസിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്‌ച വൈകുന്നേരം കരൂര്‍ ഭാഗത്ത് ഇവര്‍ താമസിക്കുന്ന വീട്ടില്‍ പിരിവിനെത്തിയപ്പോഴായിരുന്നു സംഭവം.

മാസവരിസംഖ്യ പിരിക്കാനെത്തിയ കരൂര്‍ സ്റ്റാര്‍നെറ്റ് കേബിള്‍ ടിവി ജീവനക്കാരനായ പ്രിന്‍സ്‌ ജോര്‍ജിനെ വാക്കത്തി ഉപയോഗിച്ച് സുനില്‍ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ ഡിഷ്‌ ആന്‍റിന വെക്കണമെന്ന്‌ മകനും കേബിള്‍ ടിവി തന്നെ മതിയെന്ന അമ്മയുടെയും തര്‍ക്കമാണ് ആക്രമണം ജീവനക്കാരനിലേക്ക് നീളാന്‍ കാരണമായത്.

Also Read: നവജാത ശിശുവിനെ ഭിത്തിയില്‍ അടിച്ച് കൊന്നു; മാതാവ് അറസ്റ്റില്‍

ഒഴിഞ്ഞു മാറിയതിനാല്‍ പ്രിന്‍സിന് വെട്ടേല്‍ക്കാതെ രക്ഷപെട്ടു. തുടർന്ന് സംഭവ സ്ഥലത്ത്‌ നിന്നും ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ചൊവ്വാഴ്‌ച റിമാന്‍ഡ്‌ ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.