ETV Bharat / crime

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ

ഈ സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായ തിരുവല്ല ഇരവിപേരൂർ കാവുംമുറി ഭാഗത്തുള്ള പുത്തൻപറമ്പിൽ വിനീതിനെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

Main accused arrested in Kottayam youth abduction case  കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ  കോട്ടയം  കോട്ടയം വാർത്തകൾ
കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ
author img

By

Published : Mar 6, 2021, 4:40 AM IST

കോട്ടയം: മെഡിക്കൽ കോളജിനു സമീപത്തുനിന്നും വെള്ളൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഈ സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായ തിരുവല്ല ഇരവിപേരൂർ കാവുംമുറി ഭാഗത്തുള്ള പുത്തൻപറമ്പിൽ വിനീതിനെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവല്ല ഇരുവിപ്പേരൂർ ഭാഗത്തുള്ള ഒളി സങ്കേതത്തിൽ നിന്ന് സാഹസികമായിട്ടാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന മറ്റു പ്രതികൾ ഓടി രക്ഷപെട്ടു. കോയിപ്പുറം, തിരുവല്ല തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു . തിരുവല്ല പൊലീസ് സ്‌റ്റേഷനിൽ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ.

കോട്ടയം ഡി.വൈ.എസ്.പി എം അനിൽ കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ഗാന്ധിനഗർ എസ്.എച്.ഓ സുരേഷ് വി നായർ, എസ്.ഐമാരായ സജിമോൻ ടി കെ, സജി എം പി, എ.എസ്.ഐ മനോജ്, സീനിയർ സി.പി.ഓ ഷൈജു കുരുവിള,സി.പി.ഓ മാരായ രാഗേഷ്,അനീഷ് ,പ്രവിനോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്ക് വേണ്ടി പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ അന്വേഷണം ഊർജ്ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.