ETV Bharat / crime

കാര്‍ യാത്രികനെ അര്‍ധരാത്രി തട്ടിക്കൊണ്ടു പോകാൻ ശ്രമം: സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറില്‍ സഞ്ചരിച്ചയാളെ അർധരാത്രി തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഘം വാഹനം പരിശോധിച്ച ശേഷം മടങ്ങി

Gang Kidnapped  Kidnapped and attacked  man travelled in a car  Kozhikkode  Kozhikkode Latest News  Payyoli  Payyoli Local News  Payyoli Kidnap News  searching the vehicle  കാറില്‍ സഞ്ചരിച്ചയാളെ തടഞ്ഞുനിര്‍ത്തി  തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു  വാഹനം പരിശോധിച്ച ശേഷം സ്ഥലംവിട്ട് സംഘം  സംഘം  വാഹനം  കോഴിക്കോട്  കോഴിക്കോട് പയ്യോളി  പയ്യോളി  ദേശീയപാത  കാറില്‍ സഞ്ചരിച്ചയാളെ അർധരാത്രി തടഞ്ഞുനിര്‍ത്തി  അർധരാത്രി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച്  മലപ്പുറം വേങ്ങര  മലപ്പുറം
കാറില്‍ സഞ്ചരിച്ചയാളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; വാഹനം പരിശോധിച്ച ശേഷം സ്ഥലംവിട്ട് സംഘം
author img

By

Published : Sep 17, 2022, 1:09 PM IST

കോഴിക്കോട്: കാർ യാത്രക്കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ദേശീയപാത പയ്യോളിയില്‍ വെള്ളിയാഴ്ച (16.09.2022) അർധരാത്രിയോടെയാണ് കാർ തടഞ്ഞുനിർത്തി സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. മലപ്പുറം വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വിഷ്‌ണുവിനെയാണ് (27) സംഘം കണ്ണൂരിലേക്കുള്ള യാത്രക്കിടെ തടഞ്ഞത്.

പയ്യോളി ക്രിസ്‌ത്യൻ പള്ളിക്ക് സമീപത്ത് കാറിലെത്തിയ സംഘം ഇന്നോവ കാറില്‍ സഞ്ചരിച്ച വിഷ്‌ണുവിനെ ഭീഷണിപ്പെടുത്തി തടഞ്ഞുനിർത്തുകയായിരുന്നു. ഇവര്‍ തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതായും വിഷ്‌ണു പരാതിയിൽ പറയുന്നു. തുടർന്ന് ഇരുവാഹനങ്ങളും മുചുകുന്ന് ഭാഗത്തേക്ക് കൊണ്ടുപോയതിന് ശേഷം സംഘം വാഹനം പൂർണമായി പരിശോധിച്ച ശേഷം തിരിച്ചുപോവുകയായിരുന്നു. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്. പരാതിയില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.