ETV Bharat / crime

അക്കൗണ്ടില്‍ നിന്ന് കാണാതായത് 15 കോടി 24 ലക്ഷം; മൂന്ന് ദിവസത്തിനകം പണം തിരികെ എത്തുമെന്ന് ബാങ്ക് അറിയിച്ചതായി മേയര്‍ - ബാങ്ക്

കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് നഷ്‌ടപ്പെട്ടത് 15 കോടി 24 ലക്ഷം രൂപയെന്ന് മേയർ ബീന ഫിലിപ്പ്, മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പുനൽകിയതായി വിശദീകരണം

Kozhikkode  Kozhikkode Corporation  Money loss  Amount losed from Kozhikkode Corporation  Punjab National Bank  അക്കൗണ്ടില്‍ നിന്ന് നഷ്‌ടപ്പെട്ടത്  മൂന്ന് ദിവസത്തിനകം  പണം തിരികെ എത്തുമെന്ന്  ബാങ്ക് അധികൃതര്‍  മേയര്‍  കോഴിക്കോട്  കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍  15 കോടി 24 ലക്ഷം  ബീന ഫിലിപ്പ്  പഞ്ചാബ് നാഷണല്‍ ബാങ്ക്  ബാങ്ക്  രജില്‍
അക്കൗണ്ടില്‍ നിന്ന് നഷ്‌ടപ്പെട്ടത് 15 കോടി 24 ലക്ഷം രൂപ; മൂന്ന് ദിവസത്തിനകം പണം തിരികെ എത്തുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി മേയര്‍
author img

By

Published : Dec 2, 2022, 8:10 PM IST

കോഴിക്കോട്: കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്‌ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്‌ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്‌ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പുനൽകിയതായും മേയർ അറിയിച്ചു.

ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്‌റ്റേറ്റുമെന്‍റുകളിൽ ഉൾപ്പെടെ കൃത്രിമം നടത്തിയെന്നും തട്ടിപ്പ് കണ്ടുപിടിച്ചത് കോർപറേഷൻ തന്നെയാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും മേയർ വ്യക്തമാക്കി. അതേസമയം ബാങ്ക് മാനേജര്‍ രജില്‍ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിലയിരുത്തല്‍.

ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ പരിശോധന തുടരുകയാണ്. ലിങ്ക് റോഡ് ശാഖയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മാനേജർ രജില്‍ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പിന് പിന്നാലെ ഒളിവില്‍ പോയ രജിലിന്‍റെ ഫോട്ടോ മുഴുവൻ പൊലീസ് സറ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.