ETV Bharat / crime

ഭിക്ഷ യാചിച്ച് വീട്ടിലെത്തും, കണ്ണുതെറ്റിയാല്‍ ഫോണുമായി കടന്നുകളയും ; മോഷ്‌ടാവ് പൊലീസ് പിടിയില്‍ - ചിങ്ങവനം

കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ തീർഥാടനത്തിന്‍റെ പേരിൽ ഭിക്ഷ യാചിച്ച് എത്തി വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ ഫോണുമായി കടന്നുകളയുന്നയാള്‍ ചിങ്ങവനം പൊലീസിന്‍റെ പിടിയില്‍

Kottayam  Chingavanam  beggar  Mobile phone thief  Mobile phone  Chingavanam Police  ഭിക്ഷ  ഭിക്ഷ യാചിച്ച് വീട്ടിലെത്തും  ഫോണുമായി കടന്നുകളയും  മോഷ്‌ടാവ് പൊലീസ് പിടിയില്‍  മോഷ്‌ടാവ്  പൊലീസ്  കോട്ടയം  ചിങ്ങവനം  ജില്ലാ പൊലീസ് മേധാവി
ഭിക്ഷ യാചിച്ച് വീട്ടിലെത്തും, കണ്ണുതെറ്റിയാല്‍ ഫോണുമായി കടന്നുകളയും; മോഷ്‌ടാവ് പൊലീസ് പിടിയില്‍
author img

By

Published : Nov 16, 2022, 10:13 PM IST

Updated : Nov 16, 2022, 10:44 PM IST

കോട്ടയം : ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്‌ടിച്ച് മുങ്ങി നടന്നിരുന്നയാളെ പൊലീസ് പിടികൂടി. കോട്ടയം കുറിച്ചി തെക്കേപ്പറമ്പിൽ ബിനു തമ്പിയെയാണ് ചിങ്ങവനം പൊലീസ് ഇന്നലെ അറസ്‌റ്റ് ചെയ്തത്. ജില്ലയിൽ അടുത്തിടെ നടന്ന ചില മോഷണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലയിലുടനീളം നടത്തിയ കർശന പരിശോധനയിലാണ് മോഷ്‌ടാവ് പിടിയിലായത്.

ഇയാൾക്കെതിരെ മുൻപും സമാനമായ സംഭവത്തിലും, മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തിരുന്നു. സ്ഥിരമായി തീർഥാടനത്തിന്‍റെ പേരിൽ ഭിക്ഷ യാചിച്ച് ചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ അവിടെയുള്ള ഫോണുകൾ കവർന്നെടുക്കുകയുമാണ് ഇയാളുടെ പതിവ്.

ചിങ്ങവനം എസ്എച്ച്ഒ ജിജു.ടി.ആർ, എസ്ഐ അനീഷ് കുമാർ എം, സിപിഒമാരായ സതീഷ് എസ്, സലമോൻ, മണികണ്‌ഠൻ, പ്രകാശ്, മഹേഷ് മോഹൻ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഇയാളുടെ കൈയ്യിൽ നിന്നും ഏഴ് ഫോണുകളും ഒരു ഐപാഡും പൊലീസ് കണ്ടെടുത്തു. തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.

Last Updated : Nov 16, 2022, 10:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.