ETV Bharat / crime

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് യുവാവിന്‍റെ മൃതദേഹം - ഇൻഫോപാർക്കിന് സമീപം കൊലപാതകം

മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണനാണ് മരിച്ചത്. ഇടച്ചിറയിലെ ഫ്ലാറ്റിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

kochi murder  dead boady found near infopark flat kochi  കൊച്ചി  ഇന്‍ഫോപാര്‍ക്ക്  ഇടച്ചിറ
കൊച്ചിയല്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തി; മൃതദേഹം ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍
author img

By

Published : Aug 16, 2022, 9:01 PM IST

Updated : Aug 16, 2022, 10:32 PM IST

എറണാകുളം: കൊച്ചിയിൽ ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണനാണ് മരിച്ചത്. ഇടച്ചിറയിലെ ഫ്ലാറ്റിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഇൻഫോപാർക്ക് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സജീവ് ഉൾപ്പടെ നാല് പേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം വിനോദയാത്ര പോയിരുന്നു.

ഇവര്‍ മടങ്ങിയെത്തിയപ്പോള്‍ ഫ്ലാറ്റ് പൂട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. പിന്നാലെ സജീവിനെയും ഒപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെയും ഫോണ്‍ ചെയ്‌തിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.

തുടര്‍ന്ന് സ്ഥലത്തില്ലെന്ന് കാണിച്ച് ഈ മൊബൈലുകളില്‍ നിന്ന് സന്ദേശം വരികയായിരുന്നു. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് യുവാക്കള്‍ പൊലീസില്‍ വിവരറിയിച്ചത്.

യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയപ്പോഴാണ് സജീവിന്‍റെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സജീവിന്‍റെ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളും അന്വേഷണസംഘം കണ്ടെത്തി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Last Updated : Aug 16, 2022, 10:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.