ETV Bharat / crime

കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പത്തംഗ സംഘം: മൂന്ന് പേരെ തിരിച്ചറിഞ്ഞു - പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം

kasargod abducted murder  പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി  കാസര്‍കോട് കൊലപാതകം
കാസര്‍കോട് പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്
author img

By

Published : Jun 27, 2022, 11:58 AM IST

കാസര്‍കോട്: പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ പത്തുപേരടങ്ങുന്ന സംഘമെന്ന് പൊലീസ്. സംഭവത്തില്‍ ഷാഫി, നൂർഷ, ഷഫീക് എന്നിവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കാസര്‍കോട് പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ സുഹൃത്തും, മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. സിദ്ദിഖിന്‍റെ മൃതദേഹം ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലെത്തിച്ച കാറില്‍ രണ്ട് പേരാണുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് (34) കൊല്ലപ്പെട്ടത്. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ ബന്ധിയാക്കിയാണ് ദുബായിയിൽ ആയിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. മംഗളൂരുവില്‍ വിമാനമിറങ്ങിയ സിദ്ദിഖ്‌ നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക്‌ പോകുകയായിരുന്നു.
തുടർന്നുണ്ടായ അക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട സിദ്ദീഖിനെ സംഘം കാറിൽ ബന്തിയോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന സിദ്ദിഖിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക്‌ മാറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ട സിദ്ദീഖിന്‍റെ സഹോദരൻ അൻവർ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. അദ്ദേഹത്തിന്‍റെ സുഹൃത്തായ അന്‍സാരിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.