ETV Bharat / crime

അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് മകളെ കൊലപ്പെടുത്തി അച്ഛന്‍; കൂട്ടുനിന്ന് ആത്മമിത്രം, ഒടുവില്‍ പൊലീസ് പിടിയില്‍ - അച്ഛന്‍

കര്‍ണാടകയിലെ ബെല്ലാരിയില്‍ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 14 കാരിയായ സ്വന്തം മകളെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അച്ഛന്‍, സഹായിച്ചതിന് ആത്മമിത്രവും പിടിയില്‍

Karnataka  Bellari  Father killed his minor daughter  love relationship  caste  പ്രണയിച്ചതിന് മകളെ കൊലപ്പെടുത്തി അച്ഛന്‍  ജാതി  ആത്മമിത്രം  പൊലീസ്  കര്‍ണാടക  ബെല്ലാരി  മകളെ  അച്ഛന്‍  ഓംകാര ഗൗഡ
അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് മകളെ കൊലപ്പെടുത്തി അച്ഛന്‍; കൂട്ടുനിന്ന് ആത്മമിത്രം, ഒടുവില്‍ പൊലീസ് പിടിയില്‍
author img

By

Published : Nov 9, 2022, 6:16 PM IST

ബെല്ലാരി (കര്‍ണാടക): മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 14 കാരിയായ സ്വന്തം മകളെ കൊലപ്പെടുത്തി അച്ഛന്‍. ബെല്ലാരി ജില്ലയിലെ കുടുത്തിനി ടൗണിൽ സിദ്ധമ്മനഹള്ളിക്ക് സമീപം തുംഗഭദ്ര ഹൈ ലെവൽ കനാലിന് സമീപം താമസിക്കുന്ന ഓംകാര ഗൗഡ (45) എന്നയാളാണ് തന്‍റെ 14 കാരിയായ മകളെ കൊലപ്പെടുത്തിയത്. നിരവധി തവണ ഈ ബന്ധം വിലക്കിയെങ്കിലും ഇത് തുടര്‍ന്നതോടെ മകളെ തുംഗഭദ്ര എച്ച്എൽസി കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സ്‌നേഹിച്ച് 'കൊന്നു': ഒക്‌ടോബർ 31നാണ് സംഭവം നടക്കുന്നത്. ഉച്ചയോടെ സിനിമ കാണിക്കാനെന്ന വ്യാജേന ഓംകാര ഗൗഡ മകളെ വീട്ടില്‍ നിന്നും ഇറക്കി ബൈക്കില്‍ കൊണ്ടുപോയി. തിയേറ്ററിലെത്തിയപ്പോള്‍ സിനിമ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാള്‍ മകളുമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നു. ഭക്ഷണ ശേഷം കുടുത്തിനിയിലെ ദൊഡ്ഡ ബസവേശ്വര ക്ഷേത്രത്തിൽ ദര്‍ശനവും നടത്തി. ഇവിടെ നിന്ന് മടങ്ങവെ ജ്വല്ലറിയില്‍ ചെന്ന് മകള്‍ക്ക് ഇയാളൊരു മോതിരവും വാങ്ങി നല്‍കി.

തുടര്‍ന്ന് വൈകുന്നേരത്തോടെ എച്ച്എൽസി കനാല്‍ പരിസരത്തെത്തിയ ഇയാള്‍ മകളോട് ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തനിക്ക് മറ്റൊരു ജോലിയുണ്ടെന്നും തിരിച്ചുവരുന്നത് വരെ അവിടെ നില്‍ക്കാനും ഗൗഡ ആവശ്യപ്പെട്ടു. പിന്നീട് കുറച്ച് സമയത്തിന് ശേഷം തിരിച്ചുവന്ന ഇയാള്‍ പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കനാലിലേക്ക് തള്ളിയിടുകയായിരുന്നു. "അച്ഛാ, അച്ഛാ" എന്നുള്ള മകളുടെ അലര്‍ച്ചക്ക് ചെവികൊടുക്കാതെ ഇയാള്‍ അവിടംവിട്ടു. പിന്നീട് സുഹൃത്ത് ഭീമപ്പയുടെ വീട്ടിൽ ബൈക്ക് ഉപേക്ഷിച്ച് പ്രതി തീവണ്ടിയിൽ തിരുപ്പതിയിലേക്ക് പോകുകയായിരുന്നു. തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കൊപ്പലില്‍ വച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

ഓംകാര ഗൗഡ മകളുടെ പേരിൽ 20 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് സുഹൃത്ത് ഭീമപ്പയുടെ സഹായത്തോടെ ഇയാള്‍ ഇത് പിന്‍വലിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൊലപാതകത്തിന് സഹായിച്ചതിന് ഭീമപ്പയേയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഭർത്താവിനെയും മകളെയും കാണാനില്ല എന്നുകാണിച്ച് നവംബര്‍ ഒന്നിന് ഓംകാര ഗൗഡയുടെ ഭാര്യയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നതും തുടര്‍ന്ന് പ്രതികള്‍ അറസ്‌റ്റിലാകുന്നതും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.