ETV Bharat / crime

കല്ലമ്പലത്തെ സുഹൃത്തുക്കളുടെ മരണത്തിൽ ദുരൂഹത; കൊലപാതകമെന്ന് സംശയം

സുഹൃത്തുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി വർക്കല ഡിവൈ.എസ്.പി അറിയിച്ചു

author img

By

Published : Feb 2, 2022, 9:57 AM IST

kallambalam murder case  crime news kerala  മരണത്തിൽ ദുരൂഹത  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  കല്ലമ്പലം കൊലപാതകം
കല്ലമ്പലം കൊലപാതകം

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് സുഹൃത്തുക്കളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ആലപ്പുഴ പൊതുമരാമത്ത് വകുപ്പിൽ ഹെഡ് ക്ലർക്കായ തമ്പി എന്ന അജികുമാർ ഇയാളുടെ സുഹൃത്ത് അജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ശരീരത്തിൽ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മുറിക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഞായറാഴ്‌ച അജികുമാർ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളിലേക്ക് പൊലീസ് അന്വേഷണം നീണ്ടു. അതേസമയം സംഭവം നടന്ന് പിറ്റേ ദിവസം സുഹൃത്ത് അജിത്ത് വാഹനാപകടത്തിൽ മരണപ്പെട്ടു. അജിത്തിനെ വാഹനം ഇടിപ്പിച്ചത് താനാണെന്ന് പറഞ്ഞ് ഇവരുടെ സുഹൃത്ത് സജീഷ് പൊലീസിൽ സ്വമേധയാ കീഴടങ്ങി.

ഞായറാഴ്ച നടന്ന തർക്കത്തിലാകാം അജികുമാർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. ഇത് പുറത്ത് അറിയാതിരിക്കാനാണ് അജിത്തിനെ കൊലപ്പെടുത്തിയെതെന്നും പൊലീസ് പറയുന്നു. ഇവരുടെ മറ്റ് സുഹൃത്തുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി വർക്കല ഡിവൈ.എസ്.പി അറിയിച്ചു.

ALSO READ കിഴക്കന്‍ യൂറോപ്പില്‍ സൈനിക നീക്കത്തിനില്ല ; നയം വ്യക്തമാക്കി യു.എസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.