ETV Bharat / crime

കൊല്ലം ചിതറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു - കേരളത്തിലെ കൊലപാതകം

വെട്ടേറ്റ ഭാര്യ ബീന തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്.

In Kollam Chithara, the husband tried to kill his wife  ഭർത്താവ് ഭാര്യയെ വെട്ടി  കൊല്ലം ചിതറയിൽ ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു  തിരുവനന്തപുരം മെഡിക്കൽ കോളജ്  കേരളത്തിലെ കൊലപാതകം
കൊല്ലം ചിതറയിൽ ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു
author img

By

Published : May 21, 2021, 4:12 PM IST

കൊല്ലം: ചിതറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ചിതറ ഉണ്ണിമുക്ക് തടത്തരികത്ത് പുത്തൻ വീട്ടിൽ ബീനയെയാണ് ഭർത്താവ് സലീം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരമണിയോടെ ബീനയോട് സലീം ബീനയുടെ ഫോൺ ആവശ്യപ്പെട്ടു. ബീന നൽകാൻ തയ്യാറായില്ല. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ വീട്ടിൽ ഉണ്ടായിരുന്നു വെട്ടുകത്തി എടുത്ത് ബീനയെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വെട്ടേറ്റ് ബിനയുടെ ഇടത് കാലിന്‍റെ പാദം അറ്റ് തൂങ്ങി. ഇവരുടെ മുതുകിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലയ്ക്കും വെട്ടേറ്റു. തലയിൽ വെട്ടുന്നത് തടയുന്നതിനിടെ, വലത് കയ്യിലെ മൂന്ന് വിരലുകൾ അറ്റു. കൂടെയുണ്ടായിരുന്ന മക്കൾ ചിതറ പൊലീസിൽ വിവരം അറിയിച്ചതിനുസരിച്ച് പൊലീസെത്തി ഇവരെ ആംബുലൻസിൽ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയ ഇവരുടെ കാൽപാദവും കൈ വിരലുകളും തുന്നിപിടിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ലാത്ത ബീന ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.

കൂടുതൽ വായനയ്ക്ക്:തേവലപ്പുറത്ത് വർക്ക് ഷോപ്പിന്‍റെ മറവിൽ ചാരായം വിറ്റയാള്‍ പിടിയിൽ

സംഭവത്തിനുശേഷം ഒളിവിൽ പോയ സലീമിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. ബീന കടയ്ക്കലിലെ സ്വകാര്യം മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ്. നിരന്തരം ഇയാൾ ബീനയെ ഉപദ്രവിച്ചിരുന്നതായി മക്കൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.