ETV Bharat / crime

ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ; ആണ്‍കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി ഭാര്യ - Wife died after killing child

അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ ഗംഗാധര്‍, ഭാര്യ ശ്രുതി,ആറ് മാസം പ്രായമുള്ള മകന്‍ അഭിറാം എന്നിവരാണ് മരിച്ചത്

റായ്‌ച്ചൂര്‍ ആത്മഹത്യ  Wife died after killing child  husband died accident
വേദനയായി റായ്‌ച്ചൂര്‍; മണിക്കൂറുകള്‍ക്കിടെ ഒരു കുടുംബത്തില്‍ 3 മരണം
author img

By

Published : Apr 17, 2022, 4:24 PM IST

മംഗളൂരു (കര്‍ണാടക) : വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച വിവരമറിഞ്ഞ് ഭാര്യ കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു. മംഗളൂരു അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ ഗംഗാധര്‍ ബി കമാര (36), ഇയാളുടെ ഭാര്യ റായ്‌ച്ചൂര്‍ സ്വദേശി ശ്രുതി (30) ഇവരുടെ ആറ് മാസം പ്രായമുള്ള മകന്‍ അഭിറാം എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച (16 ഏപ്രില്‍ 2022) രാത്രിയോടെയാണ് ദാരുണസംഭവം.

അഗ്‌നിശമനസേനയില്‍ ഡ്രൈവറായ ഗംഗാധറിന് കുന്തിക്കാനയ്‌ക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബെംഗളൂരു ഭാഗത്തുനിന്ന് കുന്ദാപൂരിലേക്ക് പോകുകയായിരുന്ന കാറാണ് അദ്ദേഹത്തെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കമാര സംഭവവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

Also read: അതിക്രൂരം: രണ്ടുവയസുകാരന്‍റെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

ഭര്‍ത്താവിന്‍റെ മരണവാര്‍ത്ത അറിഞ്ഞ ശേഷം രാത്രി പത്ത് മണിയോടെ മകനെ കൊലപ്പെടുത്തിയ ശേഷമാണ് ശ്രുതി ആത്മഹത്യ ചെയ്‌തത്. വാഹനാപകടത്തില്‍ മംഗളൂരു പൊലീസ് കേസ് എടുത്തിട്ടുണ്ട്. ലിംഗസുഗൂര്‍ പൊലീസിന്‍റെ നേതൃത്വത്തിലാണ് കമാരയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.