ETV Bharat / crime

കുടുംബ കോടതിയിൽ നിന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്‌റ്റിൽ - വെട്ടി പരിക്കേൽപ്പിച്ചു

ഭർത്താവായ രഞ്‌ജിത്തിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയ യുവതി കോടതിയിൽ കൗൺസിലിങ് കഴിഞ്ഞ് ഇറങ്ങിയ ശേഷം നിലവിൽ കൂടെ താമസിക്കുന്ന യുവാവുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ആക്രമണം

യുവതിയെ ഭർത്താവ് കയ്യിന് വെട്ടി പരിക്കേൽപ്പിച്ചു  Husband cuts his wife  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കുടുംബ കോടതി  ഭാര്യയുടെ കയ്യിന് വെട്ടി ഭർത്താവ്  ഭർത്താവ് ഭാര്യയുടെ കൈ വെട്ടി  kerala news  malayalam news  family court  Husband cuts his wifes hand and injures her  kottayam crime news  husband injures wife at court premises  വെട്ടി പരിക്കേൽപ്പിച്ചു
ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു
author img

By

Published : Jan 9, 2023, 6:04 PM IST

പാലക്കാട്: കുടുംബ കോടതിയിൽ കൗൺസിലിങ് നടത്തി പുറത്തിറങ്ങിയ യുവതിയെ ഭർത്താവ് കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തു. മനിശ്ശേരി കരുവാൻ പുരയ്‌ക്കൽ സുബിത (24) ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ സൗത്ത് പനമണ്ണ തെക്കത്ത് പറമ്പിൽ രഞ്‌ജിത്ത് (33)നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ തോട്ടക്കരയിലുളള ഒറ്റപ്പാലം കുടുംബ കോടതിക്ക് മുന്നിലാണ് സംഭവം. ഇരുവരും വിവാഹ മോചനത്തിന്‍റെ ഭാഗമായി കൗൺസിലിങ് കഴിഞ്ഞ് കോടതിയുടെ പുറത്തിറങ്ങിയിരുന്നു. ശേഷം കോടതിയ്‌ക്ക് മുന്നിൽ സുബിത ഇപ്പോൾ കൂടെ താമസിക്കുന്ന യുവാവുമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ട രഞ്‌ജിത് അവിടെയെത്തുകയും സുബിതയുമായി വാക്കുതർക്കത്തിലാവുകയുമായിരുന്നു.

തുടർന്ന് രഞ്‌ജിത് വാഹനത്തിൽ കരുതിയ മടവാൾ കൊണ്ട് സുബിതയെ കൈയിൽ വെട്ടി. ഇരു കൈകൾക്കും ഗുരുതര പരിക്കേറ്റ സുബിതയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രഞ്‌ജിത്തിനെയും കുട്ടിയേയും ഉപേക്ഷിച്ചു പോയ വൈരാഗ്യമാണ് പ്രശ്‌നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഒരു മാസമായി ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് മീറ്റ്‌നയിലുള്ള യുവാവിന്‍റെ കൂടെയാണ് സുബിത താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം എസ്‌എച്ച്‌ഒ എം സുജിത്, കെ ജെ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശാസ്‌ത്രീയ പരിശോധന സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.