തിരുവനന്തപുരം: മലയിൻകീഴില്‍ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപാണ് ഭാര്യയെ ക്രൂരമായി മർദിച്ചത്. ഭാര്യയെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പുറത്ത് വിടുകയും ചെയ്‌തു.
ഭാര്യ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് മർദനം. മദ്യപിച്ചെത്തിയാണ് ക്രൂര മർദനം നടന്നത്. രണ്ട് ദിവസം മുമ്പാണ് സംഭവം. യുവതി നൽകിയ പരാതിയില്‍ ദിലീപിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.