ETV Bharat / crime

ഷാഫിക്കെതിരായ ആദ്യ കേസ് ഇടുക്കിയില്‍ 2006 ല്‍ ; കുടുങ്ങിയത് നാട്ടുകാര്‍ കണ്ടപ്പോള്‍

author img

By

Published : Oct 13, 2022, 4:21 PM IST

2006ല്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലാണ് ഷാഫിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്‌തത്

നരബലി കേസ് പ്രതിക്കെതിരെ ഇടുക്കിയിലും കേസ്  human sacrifice case updates  ഷാഫിക്കെതിരെയുള്ള ആദ്യ കേസ്  വെള്ളത്തൂവല്‍ പൊലീസ്  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി പുതിയ വാര്‍ത്തകള്‍  നരബലി കേസ്  പത്തനംതിട്ട നരബലി  കേരളത്തിലെ നരബലി
നരബലി കേസ് പ്രതിക്കെതിരെ ഇടുക്കിയിലും കേസ്

ഇടുക്കി : സംസ്ഥാനത്തെ നടുക്കിയ ഇലന്തൂര്‍ നരബലിയിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് 2006ല്‍ ഇടുക്കിയിലെന്ന് പൊലീസ്. കൊന്നത്തടി പഞ്ചായത്തിലെ ഇഞ്ചപ്പതാലിൽ നിന്നും പാചകവാതക സിലിണ്ടർ മോഷ്‌ടിച്ചതിനാണ് ഇയാള്‍ക്കെതിരെ വെള്ളത്തൂവൽ പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്‌തത്. മോഷണ കേസില്‍ രണ്ടാം പ്രതിയായിരുന്നു ഷാഫി.

മുരിക്കാശ്ശേരിയിൽ നിന്നുള്ള ഷാഫിയുടെ സുഹൃത്തും പെരുമ്പാവൂരിൽ നിന്നുള്ള രണ്ടാളുകളും ഉൾപ്പടെ നാല് പേരായിരുന്നു കേസിലെ പ്രതികള്‍. പെരുമ്പാവൂർ വെങ്ങോലയിൽ നിന്നും ഓട്ടോയിൽ എത്തിയാണ് സംഘം മോഷണം നടത്തിയത്. ഇത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

സംഭവത്തിന് ശേഷം നിരവധി തവണ ഇയാള്‍ ജില്ലയിലെത്തിയെങ്കിലും മറ്റ് കേസുകളൊന്നും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.