ETV Bharat / crime

നിരോധിത ലഹരി വസ്‌തുക്കളുടെ വ്യാപാരം; ഇടുക്കിയിൽ രണ്ട് പേർ അറസ്റ്റിൽ

രാജാക്കാട് സ്വദേശി സുമേഷ്(38), പൂപ്പാറ സ്വദേശി ഈശ്വരന്‍(52) എന്നിവരാണ് പിടിയിലായത്. സുമേഷിന്‍റെ വാഹനത്തില്‍ നിന്ന് 2700 പായ്ക്കറ്റ് ഹാന്‍സും ഈശ്വരന്‍റെ പക്കല്‍ നിന്ന് 280 പായ്ക്കറ്റ് ഹാന്‍സും പിടികൂടി

two people arrested  drugs seized  hans seized  hans seized in idukki  നിരോധിത പുകയില ഉൽപ്പന്നങ്ങൾ  നിരോധിത പുകയില ഉപയോഗം  നിരോധിത ലഹരി വസ്‌തുക്കളുടെ വ്യാപാരം  ഇടുക്കിയിൽ രണ്ട് പേർ അറസ്റ്റിൽ  ഹാന്‍സ് പിടികൂടി  ഹാൻസ് പിടിച്ചെടുത്തു  നിരോധിത ലഹരി വസ്‌തുക്കൾ  ലഹരി വസ്‌തുക്കളുടെ വ്യാപാരം  ഇടുക്കി പുകയില വ്യാപാരം രണ്ട് പേർ അറസ്റ്റിൽ
നിരോധിത ലഹരി വസ്‌തുക്കളുടെ വ്യാപാരം; ഇടുക്കിയിൽ രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Oct 10, 2022, 1:51 PM IST

ഇടുക്കി: നിരോധിത ലഹരി വസ്‌തുക്കളുടെ വന്‍ ശേഖരവുമായി രണ്ട് പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. രാജാക്കാട് സ്വദേശി സുമേഷ്(38), പൂപ്പാറ സ്വദേശി ഈശ്വരന്‍(52) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

രാജകുമാരി നോര്‍ത്തിലെ വ്യാപാരിയായ സുമേഷിന്‍റെ വാഹനത്തില്‍ നിന്ന് 2700 പായ്ക്കറ്റ് ഹാന്‍സും പൂപ്പാറ ടൗണിലെ വ്യാപാരിയായ ഈശ്വരന്‍റെ പക്കല്‍ നിന്ന് 280 പായ്ക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. ഒരാഴ്‌ച മുന്‍പ് 15 പായ്ക്കറ്റ് ഹാന്‍സുമായി സുമേഷിനെ രാജാക്കാട് പൊലീസും 25 പായ്ക്കറ്റ് ഹാന്‍സുമായി ഈശ്വരനെ ശാന്തന്‍പാറ പൊലീസും അറസ്റ്റ് ചെയ്‌തിരുന്നു.

സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുവരും വീണ്ടും ലഹരി വസ്‌തുക്കളുടെ വ്യാപാരം തുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച ഹാന്‍സ് സുമേഷ് ചില്ലറ വില്‍പന നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സുമേഷിന്‍റെ പക്കല്‍ നിന്നാണ് ഈശ്വരന്‍ ഇത് വാങ്ങിയത്.

ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഹാന്‍സ് സൂക്ഷിച്ചിരുന്ന സുമേഷിന്‍റെ വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Also read: കാസർകോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന; രണ്ട് പേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.