അഹമ്മദാബാദ്: ഗുജറാത്തിലെ ഭറുച്ച് ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്‌ട്ര വിപണിയില്‍ 1,000 കോടിയോളം രൂപ വിലമതിക്കുന്ന 200 കിലോയോളം മെഫെഡ്രോൺ (എംഡി) പിടികൂടിയത്. വഡോദരയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്‍റെ ലഹരിമരുന്ന് വേട്ട.
നിയമപരമായ മയക്കുമരുന്ന് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിന്റെ മറവിലാണ് സ്ഥാപന ഉടമകള്‍ ലഹരിപദാര്‍ഥങ്ങള്‍ നിര്‍മ്മിച്ചിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. കേസില്‍ നിര്‍മ്മാണ യൂണിറ്റുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. ഗുജറാത്ത് എടിഎസ് (ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡ്) -ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.