വയനാട്: ബത്തേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 90 പവന്‍ സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും 40,000 രൂപയുമാണ് കവര്‍ന്നത്. മന്ദണ്ടിക്കുന്ന് ഗ്രീഷ്‌മം ശിവദാസന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്‌ചയാണ് (03.08.22) സംഭവം. വീട്ടുകാര്‍ പെരിന്തല്‍മണ്ണയിലെ മരണ വീട്ടില്‍ പോയപ്പോഴായിരുന്നു മോഷണം. വീടിന്‍റെ മുന്‍വശത്തെ വാതിലിന്‍റെ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയത്. ബത്തേരി ഡിവൈ.എസ്.പി അബ്‌ദുല്‍ ഷെരീഫിന്‍റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് സ്ഥലം സന്ദര്‍ശിച്ചു.
also read: രാവിലെ കാണുമ്പോള്‍ 'നമസ്‌തേ' പറയും, പിന്നെ മോഷണം: സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍