ETV Bharat / crime

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്, നാല് പേര്‍ അറസ്റ്റില്‍

ജൂലൈ 26ന് ഉച്ചയ്ക്കാണ് സംഘം വീട്ടില്‍ റെയ്‌ഡിനെത്തിയത്. വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Fraud by pretending to be Income Tax officials  Mumbi  Income Tax officials  ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്  ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍  പൊലീസ്  മഹാരാഷ്‌ട്ര വാര്‍ത്തകള്‍  Maharastra news
ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്
author img

By

Published : Aug 26, 2022, 10:05 PM IST

മുംബൈ : മഹാരാഷ്‌ട്രയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യവസായിയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍. ധീരജ് കാംബ്ലെ, പ്രശാന്ത് ഭട്‌നാഗർ, വസീം ഖുറേഷി, ഇജാസ് ഖാൻ എന്നിവരാണ് പിടിയിലായത്. വിക്രോളിയിലെ മായങ്ക് ബജാജ് എന്ന വ്യവസായിയുടെ വീട്ടിലാണ് സംഘം റെയ്‌ഡിനെത്തിയത്.

ജൂലൈ 26ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. മായങ്ക് ബജാജ് വീട്ടിലില്ലാത്ത സമയത്തായിരുന്നു റെയ്‌ഡ്. സംഘത്തിന്‍റെ കൈയിലുണ്ടായിരുന്ന വ്യാജ ഐഡി കാര്‍ഡ് കാണിച്ചാണ് റെയ്‌ഡ് നടത്തിയത്. പരിശോധനയില്‍ ഒരു ലക്ഷം രൂപ സംഘം കവര്‍ന്നു . എന്നാല്‍ വിവരമറിഞ്ഞ മായങ്ക് ബജാജ് ഐടി ഡിപ്പാര്‍ട്ടുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഇത്തരത്തില്‍ റെയ്‌ഡ് നടത്തുന്നില്ലെന്ന വിവരം ലഭിച്ചത്. ഉടന്‍ തന്നെ പാര്‍ക്ക് സൈറ്റ് പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ സംഘത്തെ അറസ്റ്റ് ചെയ്തു.

also read: ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

മായങ്കിന്‍റെ വീട്ടിലെ ജോലിക്കാരിയായ നിത കാംബ്ലയാണ് റെയ്‌ഡ് ആസൂത്രണം ചെയ്തതും പണത്തെ കുറിച്ച് സംഘത്തിന് വിവരം നല്‍കിയതും. പ്രതികള്‍ക്കെതിരെ ഐപിസി 420, 406, 451, 452, 170, 120 എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അതേസമയം സംഭവത്തിന്‍റെ മുഖ്യസൂത്രധാര നിത കാംബ്ലെ, നിതിൻ കോത്താരി, മറിയം അപ്പ, ഷമീം ഖാൻ എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല.

ഇവര്‍ക്കായി ഗുജറാത്ത്, മുംബൈ, റായ്ഗഡ്, ബീഡ്, പൻവേൽ എന്നിവിടങ്ങളിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.