ETV Bharat / crime

ഒന്നരവയസുകാരിയെ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു: പിതാവ് പിടിയില്‍ - vizhinjam crime

അഞ്ച് വയസുള്ള മൂത്ത മകനോട് കുറ്റം ഏല്‍ക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

ഒന്നരവയസുകാരിയെ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു  മുല്ലൂർ കുഴിവിളാകം കോളനി  വിഴിഞ്ഞം മുല്ലൂർ കുഴിവിളാകം കോള  പിതാവ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചു  vizhinjam crime  mulloor kuzhivilakam colony
ഒന്നരവയസുകാരിയെ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു: പിതാവ് പിടിയില്‍
author img

By

Published : Jul 2, 2022, 1:40 PM IST

തിരുവനന്തപുരം: ഒന്നര വയസുകാരിയുടെ കാലില്‍ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പെള്ളലേല്‍പ്പിച്ച പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വിഴിഞ്ഞം മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിനെയാണ് (31) അന്വേഷണസംഘം പിടികൂടിയത്. ഇടതുകാലില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. മദ്യപാനിയായ പ്രതിയും, ഭര്യയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചതെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

എല്ലാ ദിവസവും തന്റെ വീട്ടിൽ കൊണ്ടു വരുന്ന കുഞ്ഞിനെ 4 ദിവസമായി കാണാനില്ലാത്തത് ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്‌ച മുല്ലൂരിലെ വീട്ടിൽ എത്തി. കുഞ്ഞിന്‍റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട അമ്മൂമ്മ കാര്യമന്വേഷിച്ചപ്പോള്‍ ഇവരുടെ 5 വയസുള്ള മൂത്തമകൻ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപ്പിച്ചു എന്നാണ് അമ്മൂമ്മയ്‌ക്ക് ലഭിച്ച വിവരമെന്ന് അന്വേഷണസംഘം പറഞ്ഞു. ഇതില്‍ സംശയം തോന്നിയ പ്രതിയുടെ ഭാര്യയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് മൂത്ത കുഞ്ഞുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്‌തതിലൂടെയാണ് കുറ്റക്കാരന്‍ അഗസ്റ്റിന്‍ ആണെന്ന് കണ്ടെത്തിയത്. സംഭവം ആരെങ്കിലും ചോദിച്ചാല്‍ മൂത്ത മകനോട് കുറ്റം ഏല്‍ക്കാന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കുട്ടിയെ നേരത്തെയും പ്രതി ഉപദ്രവിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

മൂന്നു വർഷം മുൻപ് മുല്ലൂരിൽ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.