ETV Bharat / crime

വ്യാജ പാസ്‌പോര്‍ട്ട് കേസ്, പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത് വിട്ടു - news updates in kasargod

താലൂക്ക് ഓഫിസിന്‍റെയും സ്‌കൂളുകളുടെയും സീലുകള്‍ നിര്‍മിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ശേഷമാണ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്.

passport isssue photo  Fake passaport case in Kasargod  വ്യാജ പാസ്‌പോര്‍ട്ട് കേസ്  പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്ത് വിട്ടു  ഹൊസ്‌ദുർഗ്  ക്രൈം ബ്രാഞ്ച്  വ്യാജ സര്‍ട്ടിഫിക്കറ്റ്  കാസര്‍കോട് വാര്‍ത്തകള്‍  kasargod news  latest news in kasargod  news updates in kasargod  fake passport case in Kasargod
വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് പൊലീസ് പുറത്ത് വിട്ട ചിത്രങ്ങള്‍
author img

By

Published : Aug 27, 2022, 4:13 PM IST

കാസർകോട്: പാസ്‌പോര്‍ട്ടിലെ പേരും മേല്‍വിലാസവും വ്യാജമെന്ന് കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേരുടെ ചിത്രം പുറത്ത് വിട്ട് ഹൊസ്‌ദുര്‍ഗ് പൊലീസ്. കേസിൽ തുടരന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ചിത്രം പുറത്തുവിട്ടത്. ഡിറ്റക്‌ടീവ് ഇൻസ്‌പെക്‌ടർ-മൂന്ന് വിഭാഗം നടത്തിയ തുടരന്വേഷണത്തിലും വ്യാജ പാസ്‌പോർട്ട് ഉടമകളുടെ യഥാർഥ പേരും മേൽവിലാസവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വ്യാജ പാസ്‌പോർട്ട് ഉടമകളുടെ ഫോട്ടോ അന്വേഷണ സംഘം പുറത്ത് വിട്ടത്.

2011ൽ ഹൊസ്‌ദുർഗ് പൊലീസാണ് കേസുകൾ രജിസ്റ്റർ ചെയ്‌തത്. പ്രതികൾ താലൂക്ക് ഓഫിസിന്‍റെയും പല സ്‌കൂളുകളുടെയും സീലുകൾ നിർമിച്ച് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയാണ് വ്യാജ മേൽവിലാസം ചമച്ചതിന് ശേഷം പാസ്പോർട്ട് സമ്പാദിച്ചത്. കോഴിക്കോട് പാസ്‌പോർട്ട് ഓഫിസിൽ നേരിട്ടും ട്രാവൽ ഏജൻസി മുഖേനയും നൽകിയ അപേക്ഷകളിൽ പാസ്‌പോർട്ട് അനുവദിച്ച ശേഷമാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തട്ടിപ്പ്‌ നടത്തിയവരെ കണ്ടെത്താൻ പറ്റാത്തതിനെ തുടർന്ന് ഹൊസ്‌ദുർഗ് പൊലീസിൽ നിന്ന് കോഴിക്കോട് ഐ.എസ്.ഐ.ടി.യും പിന്നീട് കാസർകോട് ക്രൈം ബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു.

ഇത്തരം ചില കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാനായെങ്കിലും മുഴുവൻ പേരെയും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല. ഫോട്ടോയിൽ കാണുന്ന ആളുകളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. ഫോൺ: 7012782820, 9961333920.

also read:വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.