തൃശ്ശൂര്‍: തൃശ്ശൂര്‍ ചേർപ്പ് കടലാശേരിയിൽ തനിച്ച് താമസിച്ചിരുന്ന വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ചെറുമകൻ അറസ്റ്റില്‍. കടലാശേരി സ്വദേശി പരേതനായ വേലായുധന്‍റെ ഭാര്യ കൗസല്യയാണ് (78) കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍റെ മകൻ ഗോകുലാണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവരാണ് കേസ് അന്വേഷിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് കൗസല്യയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഹൃദയാഘാതം മൂലമെന്നു കരുതിയെങ്കിലും കൈയില്‍ കിടന്ന വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയായി.
കൗസല്യയുടെ ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചു വരികയായിരുന്നു പൊലീസ്. കഴുത്തുഞെരിച്ചാണ് കൗസല്യയെ ഗോകുല്‍ കൊലപ്പെടുത്തിയത്. മദ്യപിക്കാൻ പണത്തിനു വേണ്ടിയാണ് ഇയാൾ കൊല നടത്തി സ്വർണം കവർന്നത്.
ALSO READ: വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം, സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപകൻ അറസ്റ്റില്‍