ETV Bharat / crime

മദ്യ കുംഭകോണ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇഡിയുടെ കുറ്റപത്രത്തില്‍ കെജ്‌രിവാള്‍, കവിത പരാമര്‍ശം - Liquor scam money laundering case

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കുറ്റപത്രം കോടതി പരിഗണിച്ചു. 12 പേരെ പ്രതിച്ചേര്‍ത്തുള്ള കുറ്റപത്രത്തില്‍ അരവിന്ദ് കെജ്‌രിവാളിനെയും കവിതയേയും പരാമര്‍ശിച്ചു. ഇഡി സമര്‍പ്പിച്ചത് 428 പേജുള്ള കുറ്റപത്രം. ഫെബ്രുവരി 23ന് കേസ് വീണ്ടും പരിഗണിക്കും.

മദ്യ കുംഭകോണ കള്ളപ്പണം വെളുപ്പിക്കൽ കേസ്  ഇഡിയുടെ കുറ്റപത്രത്തില്‍ കെജ്‌രിവാള്‍  കവിത പരാമര്‍ശം  കള്ളപ്പണം വെളുപ്പിക്കൽ  ഇഡി കുറ്റപത്രം കോടതി പരിഗണിച്ചു  മദ്യ കുംഭകോണ കേസ്  ഡല്‍ഹി മദ്യ കുംഭകോണ കേസ്  Delhi Liquor scam money laundering case  Liquor scam money laundering case  news updates in New delhi
മദ്യ കുംഭകോണക്കേസിലെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
author img

By

Published : Feb 3, 2023, 12:44 AM IST

ന്യൂഡല്‍ഹി: മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു. ഡല്‍ഹിയിലെ റൂസ് അവന്യൂ പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പ്രതികള്‍ക്ക് കോടതി നോട്ടിസ് അയച്ചു.

കേസില്‍ 12 പ്രതികളാണുള്ളതെന്നാണ് കുറ്റപത്രത്തില്‍ ഇഡി പറയുന്നത്. ഉദ്യോഗസ്ഥരായ കുൽദീപ് സിങ്, നരേന്ദ്ര സിങ്, മുത്തു ഗൗതം, അരുൺ പിള്ള എന്നിവരും സമീർ മഹേന്ദ്രു, ശരത് റെഡ്ഡി, അഭിഷേക് ബോയിന്‍പള്ളി, വിജയ് നായർ, ബിനോയ് ബാബു, അമിത് അറോറ, ദിനേശ് അറോറ എന്നിവരുമാണ് പ്രതികളെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

കേസില്‍ ഇഡി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയും ബിആര്‍എസ് എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയുടെയും പങ്കാളിത്തത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കവിതയില്‍ നിന്ന് അഭിഷേക് ബോയിന്‍പള്ളിയുടെ സഹായി അരുണ്‍ പിള്ള ഒരു കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കവിതയുടെ അനുയായി വി.ശ്രീനിവാസ റാവുവിനെ ഇഡി വിശദമായി ചോദ്യം ചെയ്‌തെന്നും അദ്ദേഹത്തിന്‍റെ മൊഴി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

428 പേജുകളുള്ള കുറ്റപത്രമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതിന്‍റെയും തെളിവുകളെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മദ്യനയ കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 26നാണ് ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. 3000 പേജുള്ള കുറ്റപത്രത്തില്‍ സമീര്‍ മഹേന്ദുവിനും ഇയാളുടെ നാല് കമ്പനികള്‍ക്കുമെതിരെയായിരുന്നു കുറ്റപത്രം. വിഷയവുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ വിശദമായ അന്വേഷണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി ആറിന് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു.

വിജയ് നായർ, അഭിഷേക് ബോയ്‌നാപ്പള്ളി, ശരത് ചന്ദ്ര റെഡ്ഡി, ബിനോയ് ബാബു, അമിത് അറോറ തുടങ്ങിയ അഞ്ച് പേരെയും ഏഴ്‌ കമ്പനികളെയും പ്രതി ചേര്‍ത്തായിരുന്നു കുറ്റപത്രം. 13,657 പേജുകളുള്ള കുറ്റപത്രമാണ് അന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് ഫെബ്രുവരി 23ന് വീണ്ടും പരിഗണിക്കും.

ഡല്‍ഹി മദ്യ കുംഭകോണ കേസ്: കഴിഞ്ഞ നവംബറിലാണ് ഡല്‍ഹിയില്‍ ആം ആദ്‌മി സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് മാന്യമായ സേവനം ലഭ്യമാക്കാനും കരിഞ്ചന്തയും മദ്യ മാഫിയയുടെ സ്വാധീനവും കുറയ്‌ക്കാനുമാണ് പുതിയ നയമെന്നായിരുന്നു സര്‍ക്കാറിന്‍റെ വിശദീകരണം. പുതിയ നയത്തിന്‍റെ ഭാഗമായി ഡല്‍ഹിയെ വിവിധ സോണുകളാക്കി തിരിച്ച് ഓരോ സോണിലും പരമാവധി മദ്യശാലകള്‍ തുറക്കപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ വിവിധ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ലൈസന്‍സ് ഫീസ് നല്‍കുന്നതില്‍ അഴിമതിയുണ്ടെന്നും അത്തരം പ്രവര്‍ത്തികളിലൂടെ സര്‍ക്കാറിന് കോടി കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായതായും അന്വേഷണത്തില്‍ തെളിഞ്ഞു. മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി വേണമെന്ന നിയമവും ലംഘിക്കപ്പെട്ടു. കൂടാതെ പുതിയ മദ്യനയം ഭരണഘടന വിരുദ്ധമാണെന്ന് കാണിച്ച് ഡല്‍ഹിയിലെ മദ്യവ്യവസായി സംഘടന ഹൈക്കോടതിയെ സമീപക്കുകയും ചെയ്‌തു.

പുതിയ മദ്യനയം വന്‍കിട മദ്യ ലോബികള്‍ക്ക് വേണ്ടി സൃഷ്‌ടിച്ചതാണെന്നും സംഘടനയുടെ ഹര്‍ജിയില്‍ പറയുന്നു. വിഷയം ജനങ്ങള്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് ഇടവരുത്തിയതോടെ പുതിയ മദ്യനയം റദ്ദാക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ തീരുമാനിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്തിയതില്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.