കണ്ണൂര്‍: തലശ്ശേരി- കണ്ണൂര്‍ ദേശീയപാതയിലെ തോട്ടടയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മാരക മയക്കു മരുന്നുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍. പത്തായക്കുന്ന് സ്വദേശി മുഹമ്മദ് ഷാനിലാണ് അറസ്റ്റിലായത്. ഇന്നലെയാണ് (ഒക്‌ടോബര്‍ 5) ഇയാള്‍ എക്‌സൈസിന്‍റെ പിടിയിലായത്.
191 എല്‍എസ്‌ഡി സ്റ്റാമ്പും 6.443 ഗ്രാം എംഡിഎംഎയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച വാഹനവും സംഘം കസ്റ്റഡിയിലെടുത്തു. നര്‍കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി തലശ്ശേരി - കണ്ണൂർ ദേശീയ പാതയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് നിഷാല്‍ അറസ്റ്റിലായത്.
കണ്ണൂരിലെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍കളടക്കമുള്ളവര്‍ക്ക് മയക്കു മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നിഷാലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിഷാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ അഡ്രസില്‍ കൊറിയര്‍ വഴിയാണ് മയക്കു മരുന്ന് ലഭിക്കുന്നത്. അറസ്റ്റ് ചെയ്‌ത പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.