ETV Bharat / crime

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ - കോഴിക്കോട് പോക്സോ കേസ്

പോക്സോ കേസിൽ പ്രതിയായതിനെ തുടർന്ന് കൊയിലാണ്ടി സ്വദേശി ജിഷ്‌ണു (25) വിദേശത്തേക്ക് കടന്നിരുന്നു.

Pocso case Defendant arrested  Defendant in Pocso case arrested in kozhikode  പോക്സോ കേസ് പ്രതി പിടിയിൽ  വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ  ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ  കോഴിക്കോട് പോക്സോ കേസ്  Pocso case
ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
author img

By

Published : May 13, 2022, 1:46 PM IST

കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊയിലാണ്ടി ചേരിക്കുന്നുമ്മൽ താഴെകുനി വീട്ടിൽ ജിഷ്‌ണുവാണ് (25) അറസ്റ്റിലായത്. പ്രണയം നടിച്ച് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്.

കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ സബ്ബ്-ഇൻസ്പെക്‌ടർ സുബൈറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ജിഷ്‌ണുവിനെ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇതോടെ ദുബായിലേക്ക് ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തിയ്യതിയാണ് ചെന്നെയിൽ വിമാനമിറങ്ങിയത്.

പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെച്ച് കൊയിലാണ്ടി പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Also read: ആറ് വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി അയല്‍വാസി ; പ്രതി ഒളിവിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.