ETV Bharat / crime

'കടം വീടണമെങ്കില്‍ നഗ്നപൂജ' ; 16 കാരനെ തെറ്റിദ്ധരിപ്പിച്ച് വീഡിയോ പകര്‍ത്തി, കേസെടുത്ത് പൊലീസ് - പൊലീസ് കേസെടുത്തു

കര്‍ണാടകയിലെ കൊപ്പളയില്‍ അച്ഛന്‍റ കടം വീടാന്‍ നഗ്നനായി പൂജ നടത്തിയാല്‍ മതിയെന്ന് പതിനാറുകാരനെ തെറ്റിധരിപ്പിച്ച് വീഡിയോ പകര്‍ത്തി, കേസെടുത്ത് പൊലീസ്

Debt pay off  Boy forced to naked Pooja  naked Pooja  Naked pooja in Karnataka  debt of father  കടം വീടണമെങ്കില്‍  കടം  നഗ്നനായി പൂജ നടത്തണമെന്ന്  നഗ്നനായി പൂജ  പതിനാറുകാരനെ തെറ്റിധരിപ്പിച്ച് വീഡിയോ പകര്‍ത്തി  വീഡിയോ പകര്‍ത്തി  കര്‍ണാടക  കൊപ്പള  അച്ഛന്‍റ കടം വീടാന്‍  പൊലീസ് കേസെടുത്തു  പൊലീസ്
കടം വീടണമെങ്കില്‍ നഗ്നനായി പൂജ നടത്തണമെന്ന് പതിനാറുകാരനെ തെറ്റിധരിപ്പിച്ച് വീഡിയോ പകര്‍ത്തി
author img

By

Published : Oct 3, 2022, 7:17 PM IST

കൊപ്പള(കര്‍ണാടക) : കടം തീരാന്‍ നഗ്നനായി പൂജ നടത്തണമെന്ന് പതിനാറുകാരനെ തെറ്റിധരിപ്പിച്ച് വീഡിയോ പകര്‍ത്തിയതായി കേസ്. കര്‍ണാടകയിലെ കൊപ്പള താലൂക്കിലെ ഹസാഗൽ ഗ്രാമത്തിലാണ് മനുഷ്യത്വരഹിതമായ സംഭവം. സംഭവത്തില്‍ കുട്ടിയും കുടുംബവും നല്‍കിയ പരാതിയില്‍ കൊപ്പൽ റൂറൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.

അച്ഛന്‍റെ കടം വീടാന്‍ നഗ്നനായി ആരാധിക്കണമെന്ന് ചിലർ ആൺകുട്ടിയോട് തെറ്റായ നിർദേശം നൽകുകയായിരുന്നു. ഇതുവഴി പണം വരുമെന്നും കുടുംബത്തിന്‍റെ കടം തീരുമെന്നും ഇവര്‍ പതിനാറുകാരനെ വിശ്വസിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ഹുബ്ബള്ളിയിലെ ഒരു മുറിയിൽ ഇവര്‍ ആൺകുട്ടിയെ നഗ്നനാക്കി ആരാധനാനാടകവും നടത്തി.

മാത്രമല്ല ഇതിന്‍റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. അതേസമയം സംഭവത്തില്‍ ശരണപ്പ, വിരൂപനഗൗഡ, ശരണപ്പ തലവറ എന്നിവരാണ് ആണ്‍കുട്ടിയെ തെറ്റിധരിപ്പിച്ച് കൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.