പാലക്കാട്: ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി ജയപ്രകാശിനെയാണ്(40) അറസ്‌റ്റ് ചെയ്‌തത്. 2021 ഡിസംബർ 21നാണ് ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.
കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിലിരിക്കുന്ന സമയത്തും എലപ്പുള്ളിയിലെ സിപിഐഎം പ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കി. പ്രതി നാട്ടിലെത്തിയതറിഞ്ഞ കസബ പൊലീസ് ഇയാളെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്‌തത്.
ALSO READ: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്: തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി അബ്ദുറഹ്‌മാൻ